തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസിന് സി.ബി.ഐ നോട്ടീസ് അയച്ചു. ഒക്ടോബര്‍ 5ന് കൊച്ചി സി.ബി.ഐ ഓഫിസില്‍ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ ഓഫീസിലും വീടുകളിലും സി.ബി.ഐ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് യു.വി.ജോസിനെ ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് യുണീടാക്കുമായി ഒപ്പു വച്ച ധാരണപത്ര മടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ നഗരസഭാ കാര്യാലയത്തിലെത്തി ഫയലുകള്‍ പിടിച്ചെടുത്തിരുന്നു. നഗരസഭാ സെക്രട്ടറിയോട് ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ സി.ബി.ഐ നിര്‍ദേശം നല്‍കി.
ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ നോട്ടീസ് - സിബിഐ അന്വേഷണം
15:56 September 29
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് യുണീടാക്കുമായി ഒപ്പു വച്ച ധാരണപത്ര മടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.