ETV Bharat / city

റോഡിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണു; വീടിന് നാശനഷ്‌ടം - thiruvananthapuram boundary wall collapsed

കനത്ത മഴയില്‍ റോഡിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞ് സമീപത്തെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

thiruvananthapuram boundary wall collapsed
റോഡിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണു; വീടിന് നാശനഷ്‌ടം
author img

By

Published : Nov 10, 2021, 9:48 PM IST

തിരുവനന്തപുരം: വെങ്ങാനൂർ കല്ലുവെട്ടാൻകുഴി തുംബ്ലിയോട് തമ്പുരാൻ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന് കല്ലും മണ്ണും ഉള്‍പ്പെടെ സമീപത്തെ വീട്ടുമുറ്റത്ത് പതിച്ചു. ആളപായമില്ല. ശക്തമായ മഴയെ തുടർന്നാണ് റോഡിൻ്റെ വശത്തുള്ള കരിങ്കൽക്കെട്ട് ഇടിഞ്ഞു വീണത്.

വെങ്ങാനൂർ സ്വദേശി അഷ്റഫിൻ്റെ വാടക വീടിന് മുൻവശത്തേക്കാണ് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണത്. വീടിന് മുൻവശത്തെ കിണറിനകത്തേക്കും കല്ലും മണ്ണും വീണു. സംഭവ സമയം അഷ്റഫും കുടുംബവും വീട്ടിലുണ്ടായിരുന്നു. മുൻവശത്ത് നിൽക്കുകയായിരുന്ന ഇവർ റോഡ് ഇടിഞ്ഞു വരുന്നത് കണ്ട് പിന്നിലേക്ക് മാറിയതിനാൽ അപകടം ഒഴിവായി.

റോഡിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണു; വീടിന് നാശനഷ്‌ടം

മുൻവശത്തെ വാതിൽ തകർന്ന് കല്ലുകൾ അകത്തേക്ക് പതിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി റോഡിൻ്റെ ഈ ഭാഗം ബലക്ഷയത്താൽ താണിരുന്നു. വെങ്ങാനൂർ വില്ലേജ് ഓഫിസറും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.

Also read: നെടുമങ്ങാട് വീടിൻ്റെ ചുമർ ഇടിഞ്ഞു ; ഒരാള്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.