തിരുവനന്തപുരം: എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആരോഗ്യ നിബന്ധന(ഹെല്‍ത്ത് പ്രോട്ടോക്കോള്‍)പ്രകാരം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ മൃതദേഹം സംസ്‌കരിക്കും. ബന്ധുക്കള്‍ക്ക് മൃതദേഹത്തില്‍ തൊടാനുള്ള അനുമതിയില്ല. ജില്ലാ കലക്ടര്‍ പള്ളി ഇമാമുമായി ബന്ധപ്പെട്ട് സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം വിട്ടു കൊടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ഇതു പോലെ ജീവിതശൈലീ രോഗബാധയുള്ളവവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ രക്ഷിക്കുക ബുദ്ധിമുട്ടാണ്. ഹൃദ്രോഗവും അമിത രക്ത സമ്മര്‍ദവുമാണ് പ്രശ്‌നമായത്. ഇതേ നിലയിലുള്ള മൂന്ന്, നാല് രോഗികള്‍ ചികിത്സയിലാണെന്നും അവരുടെ കൃത്യമായ കണക്ക് ശേഖരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
"ജീവന്‍ പിടിച്ചുനിര്‍ത്താന്‍ പരമാവധി ശ്രമിച്ചു", മൃതദേഹം ബന്ധുക്കള്‍ക്ക് കൊടുക്കില്ല: ആരോഗ്യമന്ത്രി - covid death in kerala latest news
സമാന നിലയിലുള്ള മൂന്ന്, നാല് രോഗികള്‍ ചികിത്സയിലാണെന്നും അവരുടെ കൃത്യമായ കണക്ക് ശേഖരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.