ETV Bharat / city

മദ്യ വില്‍പനക്ക് ബെവ്‌കോ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

author img

By

Published : May 23, 2020, 5:06 PM IST

ഒരു തവണ വാങ്ങിയാൽ നാല് ദിവസം കഴിഞ്ഞു മാത്രമേ പിന്നീട് മദ്യം വാങ്ങാൻ സാധിക്കൂ

bevco gudline for liqouer മദ്യ വില്‍പനക്ക് ബെവ്‌കോ ബിവറേജസ് കോർപറേഷൻ മാർഗരേഖ liqour sale kerala beverages corporation news state government liqour news
ബെവ്‌കോ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: മദ്യ വില്‍പനക്ക് ബിവറേജസ് കോർപറേഷൻ മാർഗരേഖ പുറത്തിറക്കി. ടോക്കൺ ഉള്ളവർക്ക് മാത്രം മദ്യം നൽകാനാണ് അനുമതി. ഒരു തവണ വാങ്ങിയാൽ നാല് ദിവസം കഴിഞ്ഞു മാത്രമേ പിന്നീട് മദ്യം വാങ്ങാൻ സാധിക്കു. ആപ്പ് വഴിയും എസ്.എം.എസിലൂടെയും ടോക്കൺ എടുക്കാം. മദ്യവില്‍പന ശാലയിൽ എത്തുന്നവരുടെ ടോക്കൺ പരിശോധിച്ച ശേഷമാണ് കൗണ്ടറിലേക്ക് പ്രവേശനം.

ഒരു സമയം കൗണ്ടറിന് സമീപം അഞ്ച് പേർക്ക് മാത്രമേ നിൽക്കാൻ കഴിയൂ. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് അടുത്ത് എത്തിയാൽ നടപടി എടുക്കാനും നിർദേശമുണ്ട്. ഗാർഡുമാർക്ക് ഇവരെ തടയാൻ കഴിഞ്ഞില്ലെങ്കിൽ പൊലീസിന്‍റെ സഹായം തേടണമെന്നും മാർഗരേഖയിൽ പറയുന്നു. രാവിലെ ഒമ്പത് മുതൽ 5 മണി വരെ ആയിരിക്കും പ്രവർത്തനം. വില്‍പന ശാലകളിൽ തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണമെന്നും മാർഗരേഖയിൽ പറയുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.