ETV Bharat / city

സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഓടിത്തുടങ്ങി; കയറാനാളില്ല - ഓട്ടോറിക്ഷ

രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയത്

autoriksha service starts  തിരുവനന്തപുരം വാര്‍ത്തകള്‍  ഓട്ടോറിക്ഷ  trivandrum latest news
സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഓടിത്തുടങ്ങി; എന്നാല്‍ കയറാനാളില്ല
author img

By

Published : May 19, 2020, 11:07 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് നൽകിയതോടെ സംസ്ഥാനത്ത് ഓട്ടോറിക്ഷകൾ സർവീസ് തുടങ്ങി. എന്നാൽ യാത്രക്കാർ ഇല്ലാതെ വാഹനങ്ങൾ സ്റ്റാൻഡിൽ വെറുതെ ഇടേണ്ട അവസ്ഥയിലാണ് ഡ്രൈവർമാർ. രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇളവ് ലഭിച്ചതോടെ രാവിലെ തന്നെ വണ്ടിയുമായി ഡ്രൈവർമാർ സ്‌റ്റാന്‍ഡുകളിലെത്തി. എന്നാൽ യാത്രക്കാർ നന്നേ കുറവായിരുന്നു. നാളെ മുതൽ ബസ് സർവീസ് ആരംഭിക്കുന്നതോടെ കൂടുതൽ ഓട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ഡ്രൈവർമാർ.

സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഓടിത്തുടങ്ങി; എന്നാല്‍ കയറാനാളില്ല

അതേ സമയം ചാർജിൽ നേരിയ വർധനയും അവർ ആവശ്യപ്പെടുന്നു. ലോക്ക് ഡൗണിനെ തുടർന്ന് പല ഓട്ടോറിക്ഷകളുടെയും ടെസ്റ്റ് ഉൾപ്പടെയുള്ളവ മുടങ്ങി. ടെസ്റ്റ് പൂർത്തിയാക്കാൻ ജൂൺ 30 വരെ സമയം സർക്കാർ നീട്ടി നൽകിയിട്ടുണ്ടെങ്കിലും അതിനുള്ളിൽ ചെയ്യാൻ പലരുടെയും കൈയ്യിൽ പണം ഇല്ല. ഈ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നും ആവശ്യമുയരുന്നുണ്ട്. അതിനിടെ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ സഹായം നിരവധി പേർക്ക് ലഭിച്ചില്ലെന്നും ഇവർ പറയുന്നു. ഡ്രൈവർക്ക് പുറമെ ഒരു യാത്രക്കാരന് മാത്രമെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ അനുമതിയുള്ളു. കുടുംബമാണെങ്കിൽ ഇളവ് ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.