ETV Bharat / city

'അരുവിക്കരയില്‍ തോല്‍പിക്കാന്‍ നോക്കി' ; വി കെ മധുവിനെതിരായ സിപിഎം നടപടി നാളെ

ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെ തുടർന്ന് വി കെ മധു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നെന്നാണ് ആക്ഷേപം

അരുവിക്കരയിലെ ഇടത് സ്ഥാനാര്‍ഥി  ജി.സ്റ്റീഫനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു  മൂന്നംഗ കമ്മിഷൻ റിപ്പോർട്ട്  അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വം  വി.കെ.മധുവിനെതിരായ പരാതി  അരുവിക്കരയിലെ സ്ഥാനാർഥിത്വം  ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കിയ നടപടി  വി.കെ.മധുവിനെതിരായ പരാതി വാർത്ത  വി കെ മധു വാർത്ത  വി കെ മധു  ജി.സ്റ്റീഫൻ  VK Madhu News  VK Madhu  VK Madhu  Procedure for nominating G. Stephen  Complaint against VK Madhu News  Complaint against VK Madhu  three-member commission report  Tried to defeat G. Stephen  Aruvikara stefan news  Aruvikara Left candidate news
അരുവിക്കരയില്‍ തോല്‍പിക്കാന്‍ ശ്രമം; വി കെ മധുവിനെതിരായ സിപിഎം നടപടി നാളെ
author img

By

Published : Aug 26, 2021, 5:18 PM IST

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജി.സ്റ്റീഫനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് വി.കെ മധുവിനെതിരായ സിപിഎം നടപടിയില്‍ നാളെ തീരുമാനം.

വ്യാഴാഴ്‌ച ചേര്‍ന്ന സിപിഎം ജില്ല സെക്രട്ടറിയേറ്റ് യോഗം മധുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. വെള്ളിയാഴ്‌ച യോഗത്തില്‍ വിഷയം പരിശോധിക്കാമെന്നാണ് തീരുമാനം.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്ന് വി.കെ മധു

സി. ജയന്‍ ബാബു, സി. അജയകുമാര്‍, കെ.സി.വിക്രമന്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിഷനാണ് വി.കെ.മധുവിനെതിരായ പരാതി പരിശോധിച്ചത്.

തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് വി.കെ. മധു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ സംസ്ഥാന സമിതി ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചു.

ഇതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ മധു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നെന്നാണ് പാര്‍ട്ടി കമ്മിഷന്‍റെ കണ്ടെത്തല്‍.

READ MORE: അരുവിക്കരയില്‍ ജി.സ്റ്റീഫൻ തിരുത്തിയത് 30 വർഷത്തെ ചരിത്രം

പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്നതിനൊപ്പം പരാജയപ്പെടുത്താനും ശ്രമിച്ചെന്ന് സ്റ്റീഫന്‍ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതില്‍ വിശദമായ ചര്‍ച്ച ജില്ല കമ്മറ്റിയില്‍ നടന്നു.

അന്വേഷണ കമ്മിഷൻ റിപ്പോർട്ട്

മുതിര്‍ന്ന നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗമാണ് അന്വേഷണ കമ്മിഷനെ നിശ്ചയിച്ചത്.

ഇടത് സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും മധുവിന്‍റെ ഭാഗത്തുനിന്നും ഗുരുതര വീഴ്‌ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.

ഇത് ജില്ല സെക്രട്ടറിയറ്റ് യോഗം അംഗീകരിച്ചാല്‍ തരംതാഴ്ത്തലോ താക്കീതോ അടക്കമുള്ള അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്.

READ MORE: വി.കെ മധുവിനെതിരായ ആരോപണം; സി.പി.എം നടപടിയില്‍ തീരുമാനം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.