തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. നവംബർ രണ്ടിന് കോടതി വിധി പറയും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍
കുഞ്ഞിനെ അനുപമ സ്വമേധയാ മാതാപിതാക്കൾക്ക് താൽക്കാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്നാണ് പ്രതികളുടെ വാദം. ഇക്കാര്യം അനുപമ തന്നെ കുടുംബ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞിട്ടുണ്ട്.
അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ വാദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.
ജനിക്കാത്ത കുഞ്ഞിന്‍റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി കബളിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ കണ്ടെത്തലില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി ഒരു വലിയ ശൃംഖല ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
ആന്ധ്ര ദമ്പതികള്‍ക്കൊപ്പമാണ് കുഞ്ഞുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നില്ല. ഇക്കാര്യം വ്യക്തമായി പരിശോധിച്ച് വരികയാണെന്നും ജില്ല ഗവൺമെന്‍റ് പ്ലീഡർ എ.എ.ഹക്കിം പ്രതിഭാഗത്തിന് മറുപടി നൽകി.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയയെന്ന് കേസിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചത്. അനുപമ പേരൂർക്കട പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്ത്.
READ MORE: ദത്തുവിവാദം; ശിശുക്ഷേമ സമിതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും