തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ പരാതി മുഖ്യമന്ത്രി അറിഞ്ഞിട്ടും കൈയൊഴിഞ്ഞെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് സിപിഎം നേതാവ് പി.കെ ശ്രീമതിയും അനുപമയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ശബ്‌ദരേഖയില്‍ ശ്രീമതി പറയുന്നു.
വിഷയത്തില്‍ നമുക്ക് റോള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കള്‍ പരാതി നേരത്തെ അറിഞ്ഞിട്ടും ഇടപെടാത്തതില്‍ വേദന ഉണ്ടെന്നാണ് അനുപമ പറയുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്നാണ് അനുപമയുടെ പരാതി. പൊലീസിലും പാര്‍ട്ടിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് അനുപമ സമരവുമായി സെക്രട്ടേറിയറ്റ് നടയിലും ശിശുക്ഷേമ സമിതിക്ക് മുന്നിലും എത്തിയിരുന്നു.
Also read: ശിശുക്ഷേമ സമിതി ജീവനക്കാർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് ; ഗുരുതര ആരോപണങ്ങൾ