ETV Bharat / city

ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി; പതിവുതെറ്റിക്കാതെ താരങ്ങളുടെ പൊങ്കാല - പൊങ്കാല വാര്‍ത്തകള്‍

നടിമാരായ ചിപ്പി, സീമ ജി നായർ, രമ്യ, ടി.ടി ഉഷ, മങ്ക മഹേഷ്, ഗായിക രാജലക്ഷ്മി എന്നിവരും ഭാര്യ സുധയ്ക്കൊപ്പം നടൻ ഭീമൻ രഘുവും പൊങ്കാലയിട്ടു.

RTU  actors in attukal pongala  pongala news  പൊങ്കാല വാര്‍ത്തകള്‍  ആറ്റുകാല്‍ പൊങ്കാല
പൊങ്കാലയിടാന്‍ താരങ്ങളും
author img

By

Published : Mar 9, 2020, 7:18 PM IST

തിരുവനന്തപുരം: പതിവു തെറ്റിക്കാതെ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി അവർ ഇത്തവണയും പൊങ്കാലയിട്ടു. വർഷങ്ങളായി ആറ്റുകാല്‍ പൊങ്കാലയിടുന്ന ചലച്ചിത്ര സീരിയല്‍ താരങ്ങളായ ചിപ്പി, സീമ ജി നായർ, രമ്യ, ടി.ടി ഉഷ, മങ്ക മഹേഷ്, ഗായിക രാജലക്ഷ്മി എന്നിവർ പൊങ്കാല പുണ്യം നുകർന്നു. ക്ഷേത്രപരിസരത്ത് താരങ്ങളെ കാത്തു നിന്ന് കാണാൻ ആരാധകരും സജീവമായിരുന്നു.

പൊങ്കാലയിടാന്‍ താരങ്ങളും

ഭാര്യ സുധയ്ക്കൊപ്പം പൊങ്കാലയർപ്പിക്കാനെത്തിയ നടൻ ഭീമൻ രഘു ഇക്കുറി ശ്രദ്ധാകേന്ദ്രമായി. കാത്തുനിന്ന ആരാധകർക്കൊപ്പം സെൽഫിയെടുത്തും വിശേഷങ്ങൾ തിരക്കിയും ഭീമൻ രഘു ഭക്തർക്കൊപ്പം ചേർന്നു. കൊവിഡ് ഭീതി മറികടന്നും പൊങ്കാലയിടാനെത്തിയത് ആറ്റുകാൽ ദേവിയിലുള്ള ഉറച്ച വിശ്വാസം കൊണ്ടാണെന്ന് താരങ്ങൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.