പാലക്കാട് : വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പൊലീസ് പ്രതി ചേർത്തവർ തന്നയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസിന്‍റേതിന് പിന്നാലെ സിബിഐയുടെ കുറ്റപത്രത്തിലുമുള്ളത്.
വീടിന്‍റെ ഉത്തരത്തില്‍ തൂങ്ങി മരിക്കാന്‍ ഒമ്പതുവയസുകാരിക്ക് ആകില്ലെന്നായിരുന്നു കേസിലെ പ്രധാന വാദങ്ങളിലൊന്ന്. എന്നാല്‍ പെണ്‍കുട്ടി കൈ ഉയര്‍ത്തിയാല്‍ 151 സെന്‍റിമീറ്റര്‍ ഉയരമുണ്ടെന്നും ഉത്തരത്തില്‍ തൊടാനാകുമെന്നും കുറ്റപത്രത്തിലുണ്ട്. പെണ്‍കുട്ടികളുടെ മരണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലെന്നും വിശദീകരിക്കുന്നു.
Also read: ഷാൻ വധക്കേസിൽ ഉന്നത ആർ.എസ്.എസ് ബന്ധം അന്വേഷിക്കുമെന്ന് ആലപ്പുഴ പൊലീസ് മേധാവി
ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവര്‍ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്.
പാലക്കാട് പോക്സോ കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്‌പി അനന്തകൃഷ്‌ണനാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗം, പോക്സോ, ആത്മഹത്യ പ്രേരണ,എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.