പാലക്കാട്: മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തിന്‍റെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വി.കെ ശ്രീകണ്ഠൻ എംപി. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണം. സത്യം പുറത്ത് കൊണ്ടു വരുന്ന മാധ്യമ സ്ഥാപനങ്ങളെയും നേതാക്കന്മാരെയും സമൂഹ മാധ്യമങ്ങളിലും പൊതുയിടങ്ങളിലും സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു. സ്വർണക്കടത്ത് സിബിഐ അന്വേഷിക്കണം, ഐ.ടി വകുപ്പ് മുഖ്യമന്ത്രി ഒഴിയണം എന്നീ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് കലക്‌ടറേറ്റിന് മുന്നിൽ ഡിസിസി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഐടി വകുപ്പ് ഒഴിയണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി - വികെ ശ്രീകണ്ഠൻ
സത്യം പുറത്ത് കൊണ്ടു വരുന്ന മാധ്യമ സ്ഥാപനങ്ങളെയും നേതാക്കന്മാരെയും സമൂഹ മാധ്യമങ്ങളിലും പൊതുയിടങ്ങളിലും സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു.