പാലക്കാട്: തിരുവനന്തപുരം സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ സത്യഗ്രഹ സമരം. വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡി.സി.സി ഓഫീസിലായിരുന്നു സമരം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് അന്വേഷിക്കുക, സർക്കാർ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.രാമസ്വാമി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് കളത്തിൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു. എം.എൽ.എ ഓഫീസുകളിൽ ഷാഫി പറമ്പിൽ, വി.ടി ബൽറാം, എൻ ശംസുദ്ദീൻ എന്നിവരും സത്യഗ്രഹം ഇരുന്നു.