പാലക്കാട് : പാലക്കാട് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി ജില്ല കലക്‌ടർ. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും സംഘർഷമുണ്ടാകാനും സാധ്യതയുള്ളതിനാലാണ് തീരുമാനം. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.
സ്‌ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടില്ലെന്ന ഉത്തരവും ഞായറാഴ്‌ച (24.04.2022) വരെ തുടരും. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. പൊതുസ്ഥലങ്ങളില്‍ പ്രകടനങ്ങളോ, ഘോഷയാത്രകളോ, യോഗങ്ങളോ, പാടില്ല.
Also read: അതീവ സുരക്ഷയിൽ പാലക്കാട് ; പഴുതടച്ച് സുരക്ഷയൊരുക്കി പൊലീസ്, 30 ചെക്ക് പോയിന്‍റുകള്‍
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 16 മുതൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് വൈകുന്നേരം ആറുമണിക്ക് അവസാനിക്കാനിരിക്കെയാണ് ഞായറാഴ്‌ച (24.04.2022) വരെ നീട്ടാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്.