പാലക്കാട് : മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ പ്രതികരിച്ച് വിളിച്ച ഒറ്റപ്പാലത്തെ കുട്ടി. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ വിദ്യാര്‍ഥിയാണ് മുകേഷിനെ ഫോണില്‍ വിളിച്ചത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ സൗകര്യമില്ലാത്തവർക്ക് അത് ലഭ്യമാക്കാൻ പറ്റുന്നത് ചെയ്യണമെന്ന് സ്‌കൂളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. തനിക്ക് അമ്മ ഫോൺ വാങ്ങി നൽകിയത് വളരെ കഷ്ടപ്പെട്ടാണ്.
ബാക്കിയുള്ള കുട്ടികൾ എത്രത്തോളം കഷ്ടപ്പെടുമെന്ന് കരുതിയാണ് എംഎൽഎയ വിളിക്കാൻ തീരുമാനിച്ചത്. ആറ് തവണ താൻ വിളിച്ചതുകൊണ്ടാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ആർക്കായാലും ദേഷ്യം വരും. തനിക്ക് പരാതിയില്ലെന്നും കുട്ടി പറഞ്ഞു.
also read: ഫോണ്‍വിളി വിവാദം : മുകേഷിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎൽഎയും ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. പരാതി പറയാൻ വിളിച്ച വിദ്യാർഥിയോട് മുകേഷ് എംഎൽഎ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു.
ഫോൺ വിളി വിവാദമായതോടെ സിപിഎം നേതാക്കളും പാലക്കാട് എംപി വികെ ശ്രീകണ്ഠനും വിഷയത്തിൽ ഇടപെട്ടു.ഫോൺ വിളിയിൽ യാതൊരുവിധ ഗൂഢാലോചനയും ഇല്ലെന്നും പ്രശ്‌നം പരിഹരിച്ചെന്നും ഒറ്റപ്പാലം മുന്‍ എംഎല്‍എ എം. ഹംസ പറഞ്ഞു.
വിഷയത്തിൽ മുകേഷ് എംഎൽഎ പരസ്യമായി സമൂഹത്തോട് മാപ്പ് പറയണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. ഇതിനിടെ സ്ഥലം എംഎൽഎ പ്രേംകുമാറും കുട്ടിയെ കാണാൻ സിഐടിയു ഓഫിസിലെത്തി. കുട്ടിയുടെ ആവശ്യങ്ങള്‍ക്ക് ഉടൻ പരിഹാരം കാണുമെന്ന് എംഎൽഎ അറിയിച്ചു.
also read: മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്