ETV Bharat / city

ലഹരി മരുന്ന് വില്‍പന ചോദ്യം ചെയ്‌തതിന് വീട് കയറി ആക്രമിച്ചു; നാലുപേര്‍ അറസ്റ്റില്‍ - police arrest drug peddlers in changaramkulam

ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു

ലഹരി മരുന്ന് വിൽപന സംഘം അറസ്റ്റ്  ചങ്ങരംകുളം വീട് കയറി ആക്രമണം  ചങ്ങരംകുളം ലഹരി വില്‍പന സംഘം അറസ്റ്റ്  police arrest drug peddlers in changaramkulam  changaramkulam drug peddlers arrested
ലഹരി മരുന്ന് വില്‍പന ചോദ്യം ചെയ്‌തതിന് വീട് കയറി ആക്രമിച്ചു; നാലുപേര്‍ അറസ്റ്റില്‍
author img

By

Published : Apr 7, 2022, 1:00 PM IST

പാലക്കാട്: ചങ്ങരംകുളം കക്കിടിക്കലിൽ ലഹരി മരുന്ന് വിൽപന സംഘം വീട് കയറി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചങ്ങരംകുളം, കാഞ്ഞിയൂർ, ഐനിച്ചോട്, ചാലിശ്ശേരി, എറവക്കാട് സ്വദേശികളാണ് പിടിയിലായത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രി കക്കിടിക്കൽ കുന്നത്ത് പള്ളിക്ക് സമീപത്ത് എത്തിയ യുവാക്കളെ നാട്ടുകാര്‍ ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് യുവാക്കളും നാട്ടുകാരും തമ്മിൽ ചെറിയ തോതിൽ സംഘർഷം ഉണ്ടായി. വിദ്യാർഥികൾക്ക് ലഹരി എത്തിക്കാനാണ് യുവാക്കള്‍ പ്രദേശത്ത് എത്തിയതെന്ന ആരോപണം ഉയർന്നിരുന്നു.

ഇതിനിടെ, കഴിഞ്ഞ ദിവസം യുവാക്കൾ സംഘമായി നാട്ടുകാരിലൊരാളുടെ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തില്‍ കക്കിടിക്കൽ സ്വദേശി ഖദീജ, മക്കളായ അബൂതാഹിർ, സുബൈർ എന്നിവർക്ക് പരിക്കേറ്റിരുന്നു. മൂവരും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.