പാലക്കാട്: മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അമ്പലപ്പാറ ചെറുമുണ്ടശേരി ചിറകണ്ടത്തിൽ വീട്ടിൽ സുജിൻ (22) ആണ് മരിച്ചത്. കടമ്പഴിപ്പുറം-വേങ്ങശേരി റോഡിലെ വട്ടംതുരുത്തിയിൽ വച്ചാണ് അപകടമുണ്ടായത്.
ബുധനാഴ്‌ച 1.30ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് സുജിനെ ആശുപത്രിയിൽ പ്രവർത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മണ്ണാർക്കാട് ഇൻഫോൾക്‌സ് എന്ന സ്ഥാപനത്തിലെ ജൂനിയർ പ്രോസസ് ജീവനക്കാരനാണ് സുജിൻ.
ALSO READ: video: 'കാറില്‍ കയറ്റി കൊണ്ടുപോയത് കൊല്ലാൻ', നിലവിളിച്ച് തമിഴ് ദമ്പതികൾ; ദൃശ്യങ്ങൾ വൈറൽ