പാലക്കാട്: പട്ടാമ്പി താലൂക്ക് പരിധിയിൽ വരുന്ന പട്ടാമ്പി നഗരസഭ, മുതുതല, കൊപ്പം, നാഗലശേരി, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, തിരുമിറ്റക്കോട് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്‌ചകൂടി തുടരുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. നിയന്ത്രണങ്ങൾ നിലനിന്നിരുന്ന മറ്റ് പഞ്ചായത്തുകളെ കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് ബാധിതർ വർധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജൂലൈ 20 മുതലാണ് പട്ടാമ്പി മേഖലയിൽ നിയന്ത്രണങ്ങൾ ആരംഭിച്ചത്.
പട്ടാമ്പിയിൽ ലോക് ഡൗൺ ഒരാഴ്ചകൂടി നീട്ടി - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
പട്ടാമ്പി നഗരസഭ, മുതുതല, കൊപ്പം, നാഗലശേരി, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് നിയന്ത്രണം.