പാലക്കാട്: ലക്കിടി പേരൂർ പഞ്ചായത്തിൽ സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് ഭൂമി നൽകി സുമനസുകൾ. പേരൂർ മഹിള സമാജത്തിന്‍റെ 20 സെന്‍റ് ഭൂമി അങ്കണവാടി കെട്ടിടത്തിനായി മഹിള സമാജം പ്രസിഡന്‍റ് എസ് ശോഭിനി എസ് നായർ രജിസ്‌റ്റർ ചെയ്‌തു നൽകി.
പത്തിരിപ്പാല ചോലയ്‌ക്കൽ ജാഫർ അലി അങ്കണവാടി കെട്ടിടത്തിന് നാല് സെന്‍റ് സ്ഥലം പഞ്ചായത്തിന് കൈമാറി. രജിസ്റ്റർ ചെയ്‌ത രണ്ട് ആധാരവും പഞ്ചായത്ത് പ്രസിഡന്‍റ് കെ സുരേഷിന് നൽകി.
ALSO MORE: പരീക്ഷയ്ക്ക് മുമ്പ് നടുറോഡിലിരുന്ന് കോപ്പി എഴുതി കുട്ടികള്‍ : വീഡിയോ പുറത്ത്