ETV Bharat / city

കേരളത്തിലെ ജ്വല്ലറികളിലേക്ക് അനധികൃതമായി സ്വർണം എത്തിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ആന്ധ്രാപ്രദേശിൽ നിന്നും രേഖകളില്ലാതെ 1.224 കിലോ സ്വർണവുമായെത്തിയ ആളാണ് പിടിയിലായത്.

രേഖകളില്ലാത്ത സ്വർണം പിടികൂടി  ആന്ധ്രാ പ്രദേശിൽ നിന്നും കൊണ്ടുവന്ന സ്വർണം പിടികൂടി  ഹാട്ടിയ-എറണാകുളം എക്‌സ്‌പ്രസിൽ സ്വർണവേട്ട  gold smuggling Palakkad  andra pradesh resident arrested from Palakkad  - Hatia Ernakulam Express crime news
കേരളത്തിലെ ജ്വല്ലറികളിലേക്ക് അനധികൃതമായി സ്വർണം എത്തിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
author img

By

Published : Feb 2, 2022, 3:09 PM IST

പാലക്കാട്‌: ഹാട്ടിയ-എറണാകുളം എക്‌സ്‌പ്രസിൽ വച്ച് യാത്രക്കാരന്‍റെ ബാഗിന്‍റെ രഹസ്യ അറയിൽ നിന്നും സ്വർണം പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വിൽപനയ്ക്കായി കടത്തിക്കൊണ്ട് വന്ന രേഖകൾ ഇല്ലാത്ത 1.224 കിലോ സ്വർണമാണ് പിടികൂടിയത്. ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാട സ്വദേശി സംഗ റാം (48) എന്നയാളെയാണ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് പിടികൂടിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാതെ സ്വർണാഭരണങ്ങൾ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്ന് കേരളത്തിലെ ജ്വല്ലറികളിൽ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഗ റാം. കേരളത്തിലെ ജ്വല്ലറികളിലേക്ക് ഇത്തരത്തിൽ നിരവധി തവണ സ്വർണമെത്തിച്ചതായാണ് വിവരം. പിടിച്ചെടുത്ത സ്വർണത്തിന് പൊതുവിപണിയിൽ 54 ലക്ഷം രൂപ വിലവരും. പ്രതിയേയും പിടിച്ചെടുത്ത സ്വർണവും പാലക്കാട് ജി എസ് ടി ഡിപ്പാർട്ട്മെന്‍റിന് കൈമാറി.

ALSO READ: 'ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടി, പുറത്താക്കാന്‍ കാലങ്ങളായുള്ള ശ്രമം'; സി.പി.എമ്മിനെതിരെ എസ്‌ രാജേന്ദ്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.