ETV Bharat / city

ഫീസ് അടച്ചില്ല; വിദ്യാര്‍ഥികളെ ഓണ്‍ലൈൻ ക്ലാസില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി - പാലക്കാട് വാര്‍ത്തകള്‍

പാലക്കാട് ജില്ലയിലെ തത്തമംഗലം, കൊല്ലങ്കോട് ചിന്മയ സ്കൂളുകളാണ് കുട്ടികളെ വാട്‌സ്‌ ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒഴിവാക്കിയത്.

Palakkad Chinmaya school  Palakkad news  online classes  പാലക്കാട് ചിന്മയ സ്‌കൂള്‍  പാലക്കാട് വാര്‍ത്തകള്‍  ഓണ്‍ലൈൻ ക്ലാസ് വാര്‍ത്തകള്‍
ഫീസ് അടച്ചില്ല; വിദ്യാര്‍ഥികളെ ഓണ്‍ലൈൻ ക്ലാസില്‍ നിന്ന് പുറത്താക്കി പാലക്കാട്ടെ ചിന്മയ സ്‌കൂളുകള്‍
author img

By

Published : Sep 10, 2020, 3:35 PM IST

പാലക്കാട് : സ്പെഷൽ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർഥികളോട് ചിന്മയ വിദ്യാലയ സ്കൂളുകളുടെ പ്രതികാര നടപടി. ഒറ്റ ദിവസം കൊണ്ട് ഇരുന്നൂറോളം വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നാണ് പരാതി. പാലക്കാട് ജില്ലയിലെ തത്തമംഗലം, കൊല്ലങ്കോട് ചിന്മയ സ്കൂളുകളാണ് പ്രതികാര നടപടി സ്വീകരിച്ചത്. ഇതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ചൂഷണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്കൂളുകൾക്കെതിരെ ചിറ്റൂർ പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകി. ട്യൂഷൻ ഫീസിന് പുറമേ ഭീമമായ തുക ടേം ഫീസ് എന്ന പേരിൽ കൂടി ഈ സ്കൂളുകൾ ഈടാക്കുന്നതായും പരാതിയുണ്ട്. ഫീസില്‍ ചെറിയ കുറവ് വരുത്തണമെന്ന് രക്ഷിതാക്കൾ നിരന്തരം അഭ്യർഥിച്ചെങ്കിലും അതൊന്നും സ്കൂൾ മാനേജ്മെന്‍റ് ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്. പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്ന് രക്ഷിതാക്കൾക്ക് ചിറ്റൂർ പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.