ETV Bharat / city

മഹിള മോർച്ച നേതാവിന്‍റെ ആത്മഹത്യ: ബിജെപി പ്രവര്‍ത്തകനെതിരെ കേസ് - case against bjp worker in palakkad

ബിജെപി പ്രവർത്തകന്‍ കാളിപ്പാറ സ്വദേശി പ്രജീവിനെതിരെയാണ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തത്

മഹിള മോർച്ച നേതാവിന്‍റെ മരണം  ഹിള മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ മരണം  ശരണ്യ രമേഷ്‌ ആത്മഹത്യ പുതിയ വാര്‍ത്ത  ബിജെപി പ്രവര്‍ത്തകനെതിരെ കേസ്  mahila morcha leader death  saranya ramesh death latest  case against bjp worker in palakkad  palakkad mahila morcha leader suicide
മഹിള മോർച്ച നേതാവിന്‍റെ മരണം: ബിജെപി പ്രവര്‍ത്തകനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസ്
author img

By

Published : Jul 14, 2022, 9:43 AM IST

പാലക്കാട്‌: മഹിള മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. കാളിപ്പാറ സ്വദേശി പ്രജീവിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. പ്രജീവിന്‍റെ ഫോണിലെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

ശരണ്യയുടെ ആത്മഹത്യ കുറിപ്പിൽ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രജീവിന്‍റെ ഫോൺ നമ്പറും കത്തിലുണ്ട്‌. ബിജെപി മുൻ ബൂത്ത്‌ പ്രസിഡന്‍റ് കൂടിയായ പ്രജീവ്‌ ഒളിവിലാണ്‌.

'എന്‍റെ മരണത്തിന്‌ കാരണം പ്രജീവാണ്‌. സ്‌നേഹം നടിച്ച്‌ ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നിൽ തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്‌. പ്രജീവിന്‌ താനുമായിട്ട്‌ മാത്രമല്ല മറ്റ്‌ സ്‌ത്രീകളുമായും ബന്ധമുണ്ട്‌. അവരുടെ പേര് പറയുന്നില്ല. കത്തിൽ പറയുന്ന കാര്യങ്ങളിൽ വിശ്വാസമില്ലെങ്കിൽ ഫോൺ കോൾ ലിസ്‌റ്റ്‌ പരിശോധിച്ചാൽ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ മനസിലാക്കാം. മരണത്തിന്‌ കാരണം പ്രജീവ്‌ കാളിപ്പാറയാണ്‌,’ - ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ശരണ്യയുടെ ഫോൺ പൊലീസ്‌ കസ്റ്റഡിയിലാണ്. അന്വേഷണത്തിന്‍റെ ഭാഗമായി ബന്ധുക്കളടക്കമുള്ളവരുടെ മൊഴിയെടുത്തതായി പാലക്കാട്‌ ടൗൺ നോർത്ത് എസ്‌ഐ സി.കെ രാജേഷ് പറഞ്ഞു. ഞായറാഴ്‌ച വൈകിട്ടാണ് മാട്ടുമന്ത നടുവുക്കാട്ട് പാളയത്തെ വാടകവീട്ടിൽ ശരണ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.