ETV Bharat / city

ഭീതി അവസാനിക്കുന്നില്ല: അട്ടപ്പാടിയിൽ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു - കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

പുതൂർ പഞ്ചായത്തിലെ സ്വർണ്ണഗദ്ധ ഊരിലാണ് കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നത്

അട്ടപ്പാടി കാട്ടാന ആക്രമണം  കാട്ടാന ആക്രമണം വയോധികന്‍ മരണം  പാലക്കാട് കാട്ടാന ആക്രമണം  attappadi wild elephant attack  wild elephant attack in palakkad  attappadi wild elephant attack death latest  കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു  സ്വർണ്ണഗദ്ധ ഊര് കാട്ടാന ആക്രമണം
ഭീതി അവസാനിക്കുന്നില്ല; അട്ടപ്പാടിയിൽ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
author img

By

Published : Apr 21, 2022, 1:45 PM IST

പാലക്കാട്: അട്ടപ്പാടിയിൽ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ പഞ്ചായത്തിലെ സ്വർണഗദ്ധ ഊരിലാണ് സംഭവം. സ്വർണഗദ്ധ ഹെൽത്ത് സബ് സെന്‍ററിന് സമീപം താമസിക്കുന്ന സോമസുന്ദരമാണ് (72) മരിച്ചത്.

പ്രദേശത്ത് പാട്ടകൃഷി ചെയ്‌ത് വരികയായിരുന്നു സോമസുന്ദരം. വ്യാഴാഴ്‌ച രാവിലെ കൃഷിസ്ഥലത്തെത്തിയ തൊഴിലാളികളാണ് തലയിൽ ചവിട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

Also read: കാട്ടാനയുടെ ആക്രമണം : 15 മാസത്തിനിടെ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടത് 9 പേർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.