ETV Bharat / city

വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു - മലപ്പുറം വാര്‍ത്തകള്‍

വടപുറം വള്ളിക്കെട്ട് കുന്നുംപുറത്ത് കെവി തോമസിന്‍റെ വീട്ടുമുറ്റത്തെ കിണറാണ് മണ്ണിനടിയിലേക്ക് താഴ്ന്ന് പോയത്.

well collapsed  rain in malappuram  മലപ്പുറം വാര്‍ത്തകള്‍  കിണര്‍ ഇടിഞ്ഞു
വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു
author img

By

Published : Jul 5, 2020, 6:05 PM IST

മലപ്പുറം: ശനിയാഴ്ച്ചയുണ്ടായ ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. വടപുറം വള്ളിക്കെട്ട് കുന്നുംപുറത്ത് കെവി തോമസിന്‍റെ വീട്ടുമുറ്റത്തെ കിണറാണ് മണ്ണിനടിയിലേക്ക് താഴ്ന്ന് പോയത്. മഴയില്‍ കിണറ്റിനുള്ളിലെ 26 ഓളം റിങ്ങുകള്‍ ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.

വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു

മൂന്ന് വീട്ടുകാര്‍ കുടിവെള്ളം ശേഖരിച്ചിരുന്ന കിണറാണിത്. കൃഷി ആവശ്യത്തിനും ഈ കിണറ്റിൽ നിന്നുമാണ് വെള്ളം എടുത്തിരുന്നത്. കിണറിൽ രണ്ട് മോട്ടറുകളുമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഇദ്ദേഹത്തിന്‍റെ വീടും മകൻ വർഗീസിന്‍റെ കിണറും പൂർണമായും തകർന്നിരുന്നു. വീട് തകർന്നതിനെ തുടർന്ന് ഒരു ഷീറ്റ് മേഞ്ഞ ഷെഡിലാണ് തോമസും കുടുംബവും താമസിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.