മലപ്പുറം: വളാഞ്ചേരി- അങ്ങാടിപ്പുറം സംസ്ഥാനപാത പൊട്ടിപ്പൊളിഞ്ഞ നിലയില്‍. രോഗികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ദിവസവും യാത്ര ചെയ്യുന്ന വൈലോങ്ങര ഭാഗമാണ് സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ തകർന്ന് കിടക്കുന്നത്. റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെടുന്നതും ഇവിടെ പതിവ് കാഴ്‌ചയാണ്.
റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. മഴ പെയ്‌താല്‍ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സാരമായി പരിക്ക് സംഭവിക്കുന്നതും പതിവാണ്.
ദിനംപ്രതി അപകടങ്ങൾ സംഭവിച്ചിട്ടും അധികൃതര്‍ നിസംഗത തുടരുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംസ്ഥാനപാതയില്‍ പലയിടത്തും ഇത്തരത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
Also read: ഗ്രാമവികസന വകുപ്പിന്‍റെ അനാസ്ഥ; റോഡ് റോളറുകള്‍ നശിക്കുന്നു