ETV Bharat / city

ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാനും ജാബിറിനും മലപ്പുറത്തിന്‍റെ സ്‌നേഹാദരം

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മുഴുവന്‍ മലയാളി താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ അറിയിച്ചു

Malappuram pays tribute Irfan and Jabir qualifying Tokyo Olympics  Tokyo Olympics  KT Irfan  MP Jabir  വി. അബ്ദുറഹ്മാന്‍  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍  സ്‌പോര്‍ട്‌സ് കൗണ്‍സിൽ  ടോക്കിയോ ഒളിമ്പിക്സ്
ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാനും ജാബിറിനും മലപ്പുറത്തിന്‍റെ സ്‌നേഹാദരം
author img

By

Published : Jul 9, 2021, 4:49 AM IST

മലപ്പുറം: ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ കെ.ടി. ഇര്‍ഫാനും എം.പി. ജാബിറിനും ആദരം നൽകി മലപ്പുറം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു.

ഒരു രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമായാണ് മലപ്പുറത്ത് നിന്നും ഇരുവരും ഒളിമ്പിക്സില്‍ പങ്കെടുക്കാനായി പോകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു. മെഡലുകള്‍ വാരിക്കുട്ടുന്നതിലുപരിയായി ഒളിമ്പിക്‌സില്‍ രാജ്യത്തിന്‍റെ സാന്നിധ്യമാവുക എന്നത് തന്നെ മികച്ച നേട്ടമായാണ് സര്‍ക്കാര്‍ കാണുന്നത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മുഴുവന്‍ മലയാളി താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാനും ജാബിറിനും മലപ്പുറത്തിന്‍റെ സ്‌നേഹാദരം

കേരളത്തിലെ കായികമേഖലിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1000 കോടിയോളം രൂപയുടെ നിര്‍മാണ പ്രവർത്തികളാണ് നടന്ന് വരുന്നതെന്നും, ഒളിമ്പിക്‌സിലെ മലയാളി സാന്നിധ്യം തിരിച്ച് കൊണ്ട് വരുന്നതിനായി കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: കൊച്ചിയെ ലോകോത്തര കായിക നഗരമാക്കി മാറ്റുമെന്ന് കായിക മന്ത്രി

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് രൂപ കൂടാതെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ഒരു ലക്ഷം രൂപ വീതവും ഇരു കായിക താരങ്ങള്‍ക്കും പാരിതോഷികമായി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ മലയാളി പുരുഷ താരമാണ് പന്തല്ലൂര്‍ സ്വദേശി ജാബിര്‍. ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന നേട്ടം സ്വന്തം പേരില്‍ കുറിച്ചാണ് കീഴുപറമ്പ് സ്വദേശി ഇര്‍ഫാന്‍ ജപ്പാനിലേക്ക് തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.