മലപ്പുറം: 40 രാജ്യങ്ങള്‍. ഇതില്‍ ഏത് രാജ്യത്തിന്‍റെ ദേശീയ പതാക കാണിച്ചാലും അത് ഏത് രാജ്യമാണെന്ന് കൃത്യമായി പറയും. ട്രാഫിക് ചിഹ്നങ്ങളുടെ ബോര്‍ഡ് കണ്ടാല്‍ എന്തിനുള്ള അടയാളമാണെന്ന് പറയാനും താമസമില്ല. പേര് ഇഷ. പ്രായം ഒരു വയസും ഏഴ് മാസവും.
ചുങ്കത്തറ ചങ്കരത്ത് വീട്ടില്‍ സി.കെ അന്‍ഷിദിന്‍റെയും നിലമ്പൂര്‍ കോവിലകത്തുമുറിയിലെ എന്‍. കൃഷണയുടെയും ഏകമകളാണ് ടുട്ടു എന്ന് വിളിപ്പേരുള്ള എ. ഇഷ. ഒരു വയസ് തികയുന്നതിന് മുമ്പ് തന്നെ ഓര്‍മകളില്‍ നിന്ന് ഓരോന്ന് തപ്പിയെടുത്ത് കൊച്ചു ഇഷ പറയാന്‍ തുടങ്ങി. ഇതിനിടെ ഓര്‍മശക്തിയുടെ അപാരതയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഈ കുരുന്ന് ഇടം പിടിച്ചു.
'എ'യും ഇഷയും
ഏഴുമാസം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കള്‍ ഇഷയ്ക്ക് 'എ' എന്ന ഇംഗ്ലീഷ് അക്ഷരം പഠിപ്പിച്ച് കൊടുക്കുന്നത്. പിന്നീട് പുറത്ത് പോകുമ്പോള്‍ പരസ്യ ബോര്‍ഡുകളില്‍ നിന്ന് 'എ' എന്ന അക്ഷരം കുഞ്ഞ് ഇഷ തിരിച്ചറിയാനും പറയാനും തുടങ്ങി. അതോടെ കൂടുതല്‍ അക്ഷരങ്ങളും ചിത്രങ്ങളും ഇഷയെ പഠിപ്പിച്ചു.
അക്ഷരമാല മുതല്‍ സംഖ്യകള്‍ വരെ
26 തരം മൃഗങ്ങള്‍, 12 തരം കടല്‍ ജീവികള്‍, 20 ഇനം പൂക്കള്‍, അത്ര തന്നെ വാഹനങ്ങള്‍, 24 തരം പച്ചക്കറികളും പഴങ്ങളും, 10 ഇനം ഭക്ഷ്യ ഇനങ്ങള്‍, ആറിനം സംഗീത ഉപകരണങ്ങള്‍, വീടുകളില്‍ ഉപയോഗിക്കുന്ന 24 തരം സാധനങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാല, ഒന്നുമുതല്‍ 20 വരെയുള്ള എണ്ണല്‍ സംഖ്യകള്‍, ത്രികോണം, ചതുരം തുടങ്ങി 10 ആകൃതികള്‍ തുടങ്ങിയവയെല്ലം ഇന്ന് ഇക്ഷയ്ക്ക് ഹൃദ്യസ്ഥമാണ്.
ഇഷയുടെ ലോകാത്ഭുതങ്ങള്‍
ലോകാത്ഭുതങ്ങള്‍ ഓരോന്നായി പറയും ഈ കൊച്ചു മിടുക്കി. ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്രമത്തില്‍ അടുക്കിവെയ്ക്കും. പസില്‍ ബോര്‍ഡില്‍ മൃഗങ്ങളുടേയും മറ്റും ചിത്രങ്ങള്‍ സ്ഥാനം തെറ്റി നല്‍കിയാല്‍ അവയും അടുക്കിവെയ്ക്കും. ക്ലാസിക്കല്‍ നൃത്തരൂപങ്ങളും ശരീരത്തിന്‍റെ ആന്തരികാവയവങ്ങളുടെ പേരുകളും ഇഷയ്ക്ക് കാണാപാഠമാണ്.
ഓരോ ദിവസവും പുതിയ വാക്കുകള്‍ പഠിയ്ക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി. നിലമ്പൂരില്‍ മെഡിക്കല്‍ ക്ലീനിക് നടത്തുകയാണ് ഇക്ഷയുടെ മാതാപിതാക്കള്‍.
Also read: പരിമിതികളെ പരിശ്രമം കൊണ്ട് നേരിട്ടു, അനഘ നേടിയത് എ പ്ലസ് വിജയം