മലപ്പുറം: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന തിറ മഹോത്സവത്തിന് മുന്നോടിയായി പുക്കാടിയൂര്‍ മഹാദേഹക്ഷേത്രത്തില്‍ തിറ മഹോത്സവ പരിശീലന കളരി നടന്നു. 400 കലാകാരന്മാര്‍ പരിശീലന കളരിയില്‍ അണിനിരന്നു. പറയുടെ താളത്തില്‍ തിറകള്‍ ചടുല നൃത്തം ചവിട്ടി. കാഴ്‌ചക്കാരായി നൂറുകണക്കിന് ആസ്വാദകരും എത്തിയിരുന്നു.
ഡിസംബര്‍ എട്ടിനാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രസന്നിധിയില്‍ തിറ മഹോത്സവം നടക്കുന്നത്. ലിംഗ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടുകയാണ് തിറ മഹോത്സവത്തിന്‍റെ ലക്ഷ്യം. അഞ്ഞൂറോളം കലാകാരന്മാര്‍ തിറ മഹോത്സവത്തില്‍ പങ്കെടുക്കും.