ETV Bharat / city

ആൾക്കൂട്ട മർദനത്തെതുടർന്ന് ആത്‌മഹത്യ; പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

author img

By

Published : Nov 26, 2019, 11:38 AM IST

ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവ് വിഷം കഴിച്ചു മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്‌തു.

suicide after attack in malappuram  ആൾക്കൂട്ട മർദനം  ആൾക്കൂട്ട മർദനത്തെതുടർന്ന് ആത്‌മഹത്യ  suicide after attack  malappuram kottakkal  മലപ്പുറം കോട്ടക്കൽ
ആൾക്കൂട്ട മർദനത്തെതുടർന്ന് ആത്‌മഹത്യ; പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

മലപ്പുറം: കോട്ടക്കലിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവ് വിഷം കഴിച്ചു മരിച്ച സംഭവത്തിൽ പിതാവടക്കം രണ്ടു പേർ കോട്ടക്കലിൽ പിടിയിലായി. പെൺകുട്ടിയുടെ പിതാവിനെയും കാരാട്ടാങ്ങാടി സ്വദേശി സുനീഷിനെയുമാണ് എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തെ തുടർന്ന് ഷാഹിറിനെ ഒരു കൂട്ടം ആളുകൾ തടഞ്ഞുവെക്കുകയും മർദിക്കുകയുമായിരുന്നുവെന്നാണ് കേസ്. കൊലപാതകശ്രമത്തിനും പ്രേരണ കുറ്റത്തിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടക്കലിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ ഷാഹിർ നവംബർ 12നാണ് ആത്മഹത്യ ചെയ്‌തത്.

Intro:ആൾക്കൂട്ട മർദ്ദനം
പെൺകുട്ടിയുടെ പിതാവടക്കം രണ്ടു പേർ അറസ്റ്റിൽ
കേസിൽ ഇതുവരെ ആറു പേർ പിടിയിലായി.
Body:

കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പിൽ 
ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് യുവാവ്  വിഷം കഴിച്ചു  മരിച്ച സംഭവത്തിൽ പിതാവടക്കം രണ്ടു പേർ 
കോട്ടക്കലിൽ പിടിയിലായി. കാരാട്ടാങ്ങാടി സ്വദേശി താഴത്തേ പുരക്കൽ സുനിയെന്ന സുനീഷ് (33), പെൺകുട്ടിയുടെ പിതാവ്,
എന്നിവരെയാണ്  എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തത്.
പുതുപ്പറമ്പ് പൊറ്റയിൽ
ഷാഹിർ(22) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. 
ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം ആറായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തെ തുടർന്ന് ഷാഹിറിനെ ഒരു കൂട്ടമാളുകൾ തടഞ്ഞുവെക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് കേസ്.കൊലപാതകശ്രമം, പ്രേരണ കുറ്റം എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കേസ്.നവംബർ 12നായിരുന്നു സംഭവം.
ഗ്രേഡ് എസ്.ഐ ഷാജു, സി.പി.ഒ മാരായ അനിൽ, സുജിത്ത്, ഷൈജു, വീണ വാര്യർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.