ETV Bharat / city

കര്‍ഷകര്‍ക്ക് ആശ്വസിക്കാം; നാലാം തരം റബറിന് കിലോക്ക് 116 രൂപ - റബർ മേഖല

റബർ മേഖലയിലെ സ്തംഭനം നീങ്ങിയില്ലെങ്കില്‍ കർഷകർ മഴക്കാല ടാപ്പിങിൽ നിന്നും പിന്മാറുമെന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് വില നിശ്ചയിക്കുന്ന കാര്യത്തില്‍ റബർ ബോർഡിന്‍റെ ഇടപെടലുണ്ടായത്

നാലാം തരം റബറിന് കിലോക്ക് 116 രൂപ  Rubber market opens after 50 days  Rubber market  റബർ മേഖല  ഷീറ്റുകൾ
കര്‍ഷകര്‍ക്ക് ആശ്വസിക്കാം... നാലാം തരം റബറിന് കിലോക്ക് 116 രൂപ
author img

By

Published : May 16, 2020, 2:25 PM IST

മലപ്പുറം: ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ റബർ മേഖലക്ക് ആശ്വസിക്കാം. കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ നാലാം തരം റബറിന് റബര്‍ ബോര്‍ഡ് കിലോക്ക് 116 രൂപ പ്രഖ്യാപിച്ചു . തിങ്കളാഴ്ച്ച ജില്ലയിലെ അടഞ്ഞ് കിടക്കുന്ന റബർ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് കിലോക്ക് 138 രൂപയായിരുന്നു വില. 22 രൂപയുടെ ഇടിവാണ് വിലയിലുണ്ടായത്.

റബർ മേഖലയിലെ സ്തംഭനം നീങ്ങിയില്ലെങ്കില്‍ കർഷകർ മഴക്കാല ടാപ്പിങിൽ നിന്നും പിന്മാറുമെന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് വില നിശ്ചയിക്കുന്ന കാര്യത്തില്‍ റബർ ബോർഡിന്‍റെ ഇടപെടലുണ്ടായത്. കർഷകരുടെ കൈവശം വലിയ തോതിൽ ഷീറ്റുകൾ സ്‌റ്റോക്ക് ഉണ്ടെങ്കിലും കടകളിലേക്ക് ആദ്യഘട്ടത്തിൽ ചെറുകിട കർഷകരുടെ ഷീറ്റുകൾ മാത്രമെ എത്തുവെന്നാണ് വിലയിരുത്തല്‍. അടഞ്ഞുകിടക്കുന്ന റബര്‍ കടകള്‍ തുറക്കുന്നതോടെ ഈ മേഖലയിലെ ചെറുകിട വ്യാപാരികൾക്കും കർഷകർക്കും പ്രതിസന്ധിയില്‍ നേരിയ ആശ്വാസം ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.