മലപ്പുറം: ജില്ലയില്‍ മാര്‍ച്ച് 26ന് കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തിറക്കി. മൂന്നാമത്തെ വ്യക്തി രോഗം സ്ഥിരീകരിച്ച ശേഷം ജില്ലിയില്‍ എത്തിയിട്ടില്ല. ഇവര്‍ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരും നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടുകയും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയും വേണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലാ മെഡിക്കൽ കൺട്രോൾ റൂം നമ്പർ
04832733251, 04832733252, 048327332530483 2737858, 0483 2737857