മലപ്പുറം: ടിപ്പറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചതിനു പിന്നാലെ അപകട വിവരമറിഞ്ഞ് കുഴഞ്ഞ് വീണ് ജ്യേഷ്ഠ സഹോദരനും മരിച്ചു. എടരിക്കോട് ക്ലാരി മൂച്ചിക്കല്‍ പണിക്കര്‍ പടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. പരുത്തിക്കുന്നന്‍ അബ്ദുല്‍മജീദ് (45) ടിപ്പറിടിച്ച് മരിച്ചു. വിവരമറിഞ്ഞ സഹോദരന്‍ മുസ്തഫ (48) കുഴഞ്ഞുവീണ് മരിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഓട്ടോയില്‍ പണിക്കർ പടിയിലെത്തിയ മജീദിനെ കോട്ടക്കല്‍ ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. മജീദ് എത്തിയ ഓട്ടോയും അപകടത്തില്‍ പെട്ടു. ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് ലോറി നിന്നത്. ലോറിക്കും പോസ്റ്റിനും ഇടയില്‍ കുടുങ്ങിക്കിടന്ന മജീദിനെ അര മണിക്കൂറോളം പ്രയ്തനിച്ചാണ് പുറത്തെടുത്തത്. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് കുഴഞ്ഞ് വീണ മുസ്തഫയേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരുടേയും ഖബറടക്കം വൈകിട്ട് ക്ലാരി മൂച്ചിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പരേതനായ പരുത്തിക്കുന്നന്‍ മുഹമ്മദിന്‍റേയും പാത്തുട്ടിയുടേയും മക്കളാണ് ഇവര്‍. കിടക്ക നിര്‍മ്മാണ ശാല ജീവനക്കാരനാണ് മജീദ്. ഭാര്യ: സീനത്ത്. മക്കള്‍ ലിസ്‌ന, ലിഫാന്‍. പലചരക്ക് വ്യാപാരിയാണ് മുസ്തഫ. ഭാര്യ: സുലൈഖ. മക്കള്‍: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ ഷന. മരുമകന്‍: നൗഷാദ്.
ടിപ്പറിടിച്ച് സഹോദരന്‍ മരിച്ച വിവരമറിഞ്ഞ ജ്യേഷ്ഠന്‍ കുഴഞ്ഞ് വീണ് മരിച്ചു - കോട്ടക്കൽ
മലപ്പുറത്ത് ടിപ്പറിടിച്ച് മരിച്ചത് പരുത്തിക്കുന്നന്‍ അബ്ദുല്‍ മജീദ്, മജീദിന്‍റെ മരണ വിവരമറിഞ്ഞ സഹോദരന്‍ മുസ്തഫ കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: ടിപ്പറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചതിനു പിന്നാലെ അപകട വിവരമറിഞ്ഞ് കുഴഞ്ഞ് വീണ് ജ്യേഷ്ഠ സഹോദരനും മരിച്ചു. എടരിക്കോട് ക്ലാരി മൂച്ചിക്കല്‍ പണിക്കര്‍ പടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. പരുത്തിക്കുന്നന്‍ അബ്ദുല്‍മജീദ് (45) ടിപ്പറിടിച്ച് മരിച്ചു. വിവരമറിഞ്ഞ സഹോദരന്‍ മുസ്തഫ (48) കുഴഞ്ഞുവീണ് മരിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഓട്ടോയില്‍ പണിക്കർ പടിയിലെത്തിയ മജീദിനെ കോട്ടക്കല്‍ ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. മജീദ് എത്തിയ ഓട്ടോയും അപകടത്തില്‍ പെട്ടു. ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് ലോറി നിന്നത്. ലോറിക്കും പോസ്റ്റിനും ഇടയില്‍ കുടുങ്ങിക്കിടന്ന മജീദിനെ അര മണിക്കൂറോളം പ്രയ്തനിച്ചാണ് പുറത്തെടുത്തത്. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് കുഴഞ്ഞ് വീണ മുസ്തഫയേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരുടേയും ഖബറടക്കം വൈകിട്ട് ക്ലാരി മൂച്ചിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പരേതനായ പരുത്തിക്കുന്നന്‍ മുഹമ്മദിന്‍റേയും പാത്തുട്ടിയുടേയും മക്കളാണ് ഇവര്‍. കിടക്ക നിര്‍മ്മാണ ശാല ജീവനക്കാരനാണ് മജീദ്. ഭാര്യ: സീനത്ത്. മക്കള്‍ ലിസ്‌ന, ലിഫാന്‍. പലചരക്ക് വ്യാപാരിയാണ് മുസ്തഫ. ഭാര്യ: സുലൈഖ. മക്കള്‍: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ ഷന. മരുമകന്‍: നൗഷാദ്.
മലപ്പുറം കോട്ടക്കൽ ക്ലാരി മൂച്ചിക്കൽ വാഹനാപകടം അപകടം, ഒരു മരണം
സംഭവമറിഞ്ഞ സഹോദരനും മരിച്ചു
എടരിക്കോട് ക്ലാരി മൂച്ചിക്കലിൽ വാഹനാപകടം
ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരനായ പരുത്തിക്കുന്നൻ മജീദാണ് മരിച്ചത്
സംഭവമറിഞ്ഞ് സഹോദരൻ മുസ്തഫയും മരിച്ചു
ഇരുവരും ക്ലാരി മൂച്ചിക്കൽ സ്വദേശികളാണ്
Conclusion: