മലപ്പുറം: പെൺകുട്ടികളുടെ വിവാഹ പ്രായം വർധിപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. മുന്നാക്ക സംവരണം, മൃതദേഹ സംസ്കരണം, പെൺകുട്ടികളുടെ വിവാഹ പ്രായം എന്നി വിഷയങ്ങൾ ചർച്ച ചെയ്യാൻ പാണക്കാട് സാദിക്കാലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്‌ലിം സംഘടനകൾ യോഗം ചേർന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംപി. കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയത് അശാസ്ത്രീയമായ രീതിയിലാണെന്ന് കെപിഎ മജീദും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരെ മൃതദേഹം ശുദ്ധീകരിക്കാതെ കുഴിയിൽ തള്ളുകയാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപിയും അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണത്തിന്‍റെ നിയമ സാധുത ചോദ്യം ചെയ്യുന്ന സുപ്രീം കോടതി ഹർജിയിൽ മുസ്‌ലിം സംഘടനകൾ കക്ഷി ചേരാനും, വിവിധ സമുദായ സംഘടനകൾ 28ന് എറണാകുളത്ത് സംയുക്ത യോഗം ചേരാനും പ്രക്ഷോഭം നടത്താനും യോഗത്തില്‍ തീരുമാനമായി.
പുതിയ വിവാഹപ്രായ നയത്തില്‍ ആശങ്കയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി - പികെ കുഞ്ഞാലിക്കുട്ടി
മൃതദേഹ സംസ്കരണം, പെൺകുട്ടികളുടെ വിവാഹ പ്രായം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിവിധ മുസ്‌ലിം സംഘടനകൾ യോഗം ചേർന്നു.