മലപ്പുറം: പ്രവാസികളുടെ ക്വാറന്‍റൈൻ സൗകര്യം വർധിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസിദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കലക്‌ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പരസ്പരം മത്സരിക്കുകയാണ്. പ്രവാസി വിഷയം സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വിഷയത്തിൽ സർക്കാർ നടപ്പിലാക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.