ETV Bharat / city

താനൂര്‍ കൊലപാതകം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മുഫീസ്, മുഷ്ഹൂദ്, താഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.

താനൂര്‍ കൊലപാതകം
author img

By

Published : Oct 26, 2019, 10:40 AM IST

Updated : Oct 26, 2019, 8:21 PM IST

മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഫീസ്, മുഷ്ഹൂദ്, താഹ എന്നിവരുടെ അറസ്റ്റാണ് താനൂർ പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തതത്. 12 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന്‍റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

താനൂര്‍ കൊലപാതകം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
അറസ്റ്റിലായവരില്‍ ഒന്നാംപ്രതി മുഫീസും നാലാം പ്രതി മുഷ്ഹൂദും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും താഹ കൃത്യത്തിന് സഹായിച്ച ആളുമാണ്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ മാർച്ച് മാസത്തിൽ വെട്ടേറ്റ സിപിഎം പ്രവർത്തകൻ ഷംസുദ്ദീന്‍റെ സഹോദരന്‍റെ മകനാണ് ഒന്നാം പ്രതി മൂഹീസ്‌. എന്നാൽ പ്രതികാര നടപടിക്ക് പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആസൂത്രണം ചെയ്ത് കൊലപ്പെടുത്താൻ തീരുമാനിച്ചു എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് താനൂർ സിഐ ജസ്റ്റിൻ ജോൺ പറഞ്ഞു . കൊലക്കുപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കേസിലുള്‍പ്പെട്ട മുഴുവൻ പ്രതികളുടെയും അറസ്റ്റ് ഉടനുണ്ടാകുമെന്നും സിഐ ജസ്റ്റിൻ ജോൺ താനൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.

Intro:മലപ്പുറം താനൂരിൽ കൊലപാതക കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഫീസ്, മുഷ്ഹൂദ്' ,താഹ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രാവിലെ താനൂർ പോലിസ് രേഖപ്പെടുത്തിയത്.

Body:ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തവരെ 12 മണിക്കൂറിലധികം ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മൂഫീസ്, നാലാം പ്രതി മഷ്ഹൂദ്, ആറാം പ്രതിയായി താഹ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മുഫീസും മഷ്ഹൂദ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും താഹ കൃത്യത്തിന് സഹായിച്ച ആളുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി കണ്ടെത്താൻ ഉണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച രാത്രിയാണ് മലപ്പുറം താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകനായ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Oct 26, 2019, 8:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.