ETV Bharat / city

തുടങ്ങിയത് ഭക്ഷണാവശിഷ്ടം നീക്കം ചെയ്യാൻ, ഇപ്പോള്‍ വൻലാഭമുള്ള കൃഷി: ശിഹാബിന്‍റെ വിജയഗാഥ

author img

By

Published : Dec 15, 2021, 11:00 AM IST

വീട്ടില്‍ പരിപാലിക്കാന്‍ സാധിക്കുന്നവര്‍ക്ക് മികച്ച ആദായം നേടാനാകുന്നതാണ് താറാവ് കൃഷിയെന്ന് ശിഹാബ് പറയുന്നു.

malappuram duck farming  താറാവ് കൃഷി  ശിഹാബ് താറാവ് കൃഷി  kerala man duck farming
ഭക്ഷണാവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാന്‍ താറാവിനെ വളര്‍ത്തി തുടങ്ങി; താറാവ് കൃഷിയില്‍ വിജയം കൊയ്‌ത് ശിഹാബ്

മലപ്പുറം: ഭക്ഷണാവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാന്‍ പ്രയാസപ്പെട്ട ഘട്ടത്തില്‍ താറാവിനെ വളര്‍ത്തി ഇപ്പോള്‍ മാസത്തില്‍ പതിനായിരത്തിലധികം രൂപ വരുമാനം നേടുകയാണ് മലപ്പുറം വളാഞ്ചേരി സ്വദേശി ശിഹാബ്. ശിഹാബിന്‍റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ഭക്ഷണാവശിഷ്‌ടങ്ങള്‍ എങ്ങനെ നീക്കം ചെയ്യാമെന്ന ചിന്തയിലാണ് താറാവ് വളര്‍ത്തലെന്ന ആശയത്തിലേക്കെത്തിയത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാന വരുമാന മാര്‍ഗമാണ് താറാവു കൃഷി.

താറാവ് കൃഷിയില്‍ വിജയം കൊയ്‌ത് ശിഹാബ്

12 സെന്‍റ് സ്ഥലത്ത് ചാര, ചെമ്പല്ലി, ഫ്ളെയിന്‍ തുടങ്ങിയ താറാവിനങ്ങള്‍ക്ക് പുറമേ കോഴികളും ആടുമെല്ലാം പരിപാലിച്ച് വളര്‍ത്തുകയാണ് ശിഹാബ്. വീടിനു സമീപത്തും ടെറസിലും മറ്റുമായി പ്രത്യേക ഒരുക്കിയ കൂടുകളിലാണ് ഇവയെ വളര്‍ത്തുന്നത്.

ഭക്ഷ്യാവശിഷ്‌ടങ്ങള്‍ക്ക് പുറുമേ ഗോതമ്പ്, തവിട് എന്നിവയാണ് തീറ്റയായി നല്‍കുന്നത്. ഇവയുടെ ഇറച്ചിക്കും മുട്ടയ്ക്കുമായി നിരവധി പേരാണ് ശിഹാബിനെ സമീപിക്കുന്നത്. വീട്ടില്‍ പരിപാലിക്കാന്‍ സാധിക്കുന്നവര്‍ക്ക് മികച്ച ആദായം നേടാനാകുന്നതാണ് താറാവ് കൃഷിയെന്ന് ശിഹാബ് പറയുന്നു.

Also read: അറബികളുടെ 'പ്രിയപ്പെട്ടവന്‍'; പൊന്നിന്‍റെ വിലയുള്ള ഊദ്‌ കൃഷി ചെയ്‌ത് അബ്‌ദുറഹ്‌മാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.