ETV Bharat / city

മലപ്പുറം ഓട്ടോ അപകടം : ഡ്രൈവര്‍ക്കും ജീവഹാനി,മരണം നാലായി

ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർ അപകട സ്ഥലത്തുതന്നെ മരിച്ചിരുന്നു

author img

By

Published : Dec 19, 2021, 10:41 PM IST

മലപ്പുറം ഓട്ടോറിക്ഷ മറിഞ്ഞു  ഓട്ടോറിക്ഷ ഡ്രൈവര്‍ മരണം  ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം  വള്ളിക്കാപറ്റ ഓട്ടോ അപകടം  malappuram auto rickshaw accident death  vallikkapatta auto accident  auto overturns in malappuram
മലപ്പുറം ഓട്ടോ അപകടം: ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു, ആകെ മരണം നാലായി

മലപ്പുറം : മലപ്പുറം ആനക്കയം വള്ളിക്കാപറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. ഡ്രൈവർ അസൻകുട്ടിയും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർ അപകട സ്ഥലത്തുതന്നെ മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികൾ പരിക്കേറ്റ് ചികിത്സയിലാണ്.

ഞായറാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്‌മാന്‍ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഖൈറുന്നീസയുടെ മറ്റൊരു സഹോദരന്‍റെ വീട്ടിലെ സത്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബം. സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കുഴിയിലേക്ക് വീഴുകയായിരുന്നു. 40 അടി താഴ്‌ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. അപകടത്തിൽ ഓട്ടോ തകർന്നു.

Also read: കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയ നിലയില്‍ ; തിരുവല്ലയിൽ പാതി കത്തിക്കരിഞ്ഞ മൃതദേഹം

ഖൈറുന്നീസയുടെ മക്കളായ അഫ്‌നാസ് (9), അബിൻഷാൻ (7), ഉസ്‌മാന്‍-സുലൈഖ ദമ്പതികളുടെ മക്കളായ നിഷാദ് (11), നിഷാൽ (8) എന്നിവർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.