ETV Bharat / city

അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തിലെ പ്രധാന ഏജന്‍റുമാര്‍ മലപ്പുറത്ത് പിടിയിൽ - പൊലീസ്

ഇടപാടുകാർ എന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്

Leading agents of international drug gang nabbed in Malappuram  international drug gang  drug gang  drug  ലഹരിമരുന്ന് സംഘം  ലഹരിമരുന്ന്  പൊലീസ്  വാട്സ്ആപ്പ്
അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തിലെ പ്രധാന ഏജന്‍റ്മാർ മലപ്പുറത്ത് പിടിയിൽ
author img

By

Published : May 29, 2021, 8:01 PM IST

മലപ്പുറം: അന്താരാഷ്ട്ര ലഹരിമരുന്ന് കടത്തു സംഘത്തിലെ പ്രധാന ഏജന്‍റുമാര്‍ മലപ്പുറം തിരൂരിൽ പിടിയിലായി. താനൂർ ഡിവൈഎസ്‌പി എം.ഐ ഷാജിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അജ്മൽ, ഷുക്കൂർ, മുഹമ്മദ് റാഫി എന്നീ പ്രതികൾ പിടിയിലായത്.

കഴിഞ്ഞ ദിവസം എംഡിഎംഎ, കഞ്ചാവ് എന്നിവ പിടികൂടിയ സംഘത്തിലെ ആളുകളുടെ മൊബൈൽ നമ്പർ വാട്സ്ആപ്പ് എന്നിവ പരിശോധിച്ചതിൽ നിരവധി ചെറുപ്പക്കാർ ഈ റാക്കറ്റിൽ പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നു മയക്കു മരുന്ന് സംഘത്തിലെ പ്രധാന വിൽപനക്കാരെ പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി മനസിലാക്കുന്നത്. ഇടപാടുകാർ എന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തിലെ പ്രധാന ഏജന്‍റ്മാർ മലപ്പുറത്ത് പിടിയിൽ

ALSO READ: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂൺ ഒമ്പത് വരെ നീട്ടി

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വിദേശത്തു മയക്കുമരുന്ന് ആവശ്യമുള്ള ആളുകൾ നാട്ടിലുള്ള അജ്മലിനെയും, ഷുക്കൂറിനെയും ബന്ധപ്പെടുകയും ഇവർ ഗൾഫിൽ ലഹരി മരുന്ന് കൈവശമുള്ളവരുമായി വാട്സ്ആപ്പ് വഴി ഡീൽ ഉറപ്പിക്കുകയും ചെയ്യും. ശേഷം ഓൺലൈൻ വഴി പൈസ കൈമാറിയ ശേഷം ലഹരിമരുന്ന് കൈവശമുള്ള ആൾ ഗൾഫിലെ ലഹരി മരുന്ന് ക്യാരിയർമാർക്ക് ഇവ കൈമാറുന്നു. ഇവർ ഗൾഫിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹന പാർക്കിങ് സ്ഥലങ്ങളിലും കല്ലിനടിയിലും ഒളിപ്പിച്ചു വെച്ച് അത് അടയാളപ്പെടുത്തി ഫോട്ടോ വാട്സ്ആപ്പ് വഴി ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. വാങ്ങുന്ന ആൾക്ക് ആരാണ് ലഹരി കൊണ്ടുവെച്ചത് എന്ന് അറിയാൻ സാധിക്കാത്ത രീതിയിലാണ് ഇവർ ഇവ കൈമാറ്റം ചെയ്തിരുന്നത്.

താനൂർ ഡിവൈഎസ്‌പി എം ഐ ഷാജിയുടെ നേതൃത്വത്തിൽ എസ്‌ ഐ വാരിജാക്ഷൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സലേഷ്, സി പി ഒ മാരായ ജിനേഷ്, അഖിൽ രാജ്, പ്രകാശൻ , വിനീഷ് മുസ്തഫ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.