മലപ്പുറം : ജില്ലയോട് സര്‍ക്കാരുകള്‍ തുടരുന്ന വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് മലപ്പുറത്ത് പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. ജില്ലയില്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ററി ബാച്ചുകള്‍ അനുവദിക്കണമെന്നും സ്ഥായിയായ പരിഹാരത്തിന് സര്‍ക്കാര്‍ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് തെരുവ് ക്ലാസ് നടത്തിയത്.
നിലവിൽ ഹയർ സെക്കന്‍ററി ഇല്ലാത്ത 40 ഗവ/എയ്ഡഡ് ഹൈസ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഈ സ്കൂളുകളിൽ 60 ൽ കുറയാതെ വിദ്യാർഥികള്‍ക്ക് പ്രവേശനം ലഭിക്കുന്ന ഹയർ സെക്കന്‍ററി ബാച്ചുകള്‍ ആരംഭിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപെട്ടു. അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായിട്ടിലെങ്കില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.