ETV Bharat / city

ഗുരുക്കന്‍മാരെ വീടുകളിലെത്തി ആദരിച്ച് കല്ലിടുമ്പ് വോയ്‌സ് ലൈബ്രറി പ്രവര്‍ത്തകര്‍ - മലപ്പുറം വാര്‍ത്തകള്‍

പ്രദേശത്തെ വിരമിച്ച എട്ട് അധ്യാപകരെയാണ് പ്രശസ്തി പത്രവും ഉപഹാരവും നൽകി ആദരിച്ചത്.

Kallitumpu Voice Library workers  Teachers' Day  അധ്യാപക ദിനം  മലപ്പുറം വാര്‍ത്തകള്‍  കല്ലിടുമ്പ് വോയ്‌സ് ലൈബ്രറി
ഗുരുക്കന്‍മാരെ വീടുകളിലെത്തി ആദരിച്ച് കല്ലിടുമ്പ് വോയ്‌സ് ലൈബ്രറി പ്രവര്‍ത്തകര്‍
author img

By

Published : Sep 5, 2020, 10:16 PM IST

മലപ്പുറം: തലമുറകളുടെ ഹൃദയത്തിൽ ജീവിക്കുന്ന ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ഗുരുക്കൻമാരെ അധ്യാപക ദിനത്തില്‍ വീടകളിലെത്തി ആദരിച്ച് കല്ലിടുമ്പ് വോയ്‌സ് ലൈബ്രറി പ്രവര്‍ത്തകര്‍. രോഗശയ്യയിലായ വിശ്വനാഥൻ ആചാരിയും അബൂബക്കർ മാഷും പ്രതീക്ഷിക്കാതെ ആദരവുകളുമായി വന്നെത്തിയ വോയ്സ് പ്രവർത്തകരെ നിറ കണ്ണുകളോടെയാണ് സ്വീകരിച്ചത്. പ്രദേശത്തെ വിരമിച്ച എട്ട് അധ്യാപകരെയാണ് പ്രശസ്തി പത്രവും ഉപഹാരവും നൽകി ആദരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്‍റെ ഭാഗമായാണ് വീടുകളിൽ ചെന്ന് ആദരിക്കുന്ന രീതി സ്വീകരിച്ചത്.

ഗുരുക്കന്‍മാരെ വീടുകളിലെത്തി ആദരിച്ച് കല്ലിടുമ്പ് വോയ്‌സ് ലൈബ്രറി പ്രവര്‍ത്തകര്‍

ഗ്രാമപഞ്ചായത്തംഗം എ.ടി.ജലീൽ വിശ്വനാഥൻ ആചാരിക്ക് ഉപഹാരം നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ ആചാരി, എ.അബൂബക്കർ മാസ്റ്റർ, സി.ടി.മുഹമ്മദ് മാസ്റ്റർ, പി.പി ഫാത്തിമക്കുട്ടി ടീച്ചർ, എം. മോതി മാസ്റ്റർ, പി.പി. സഫിയ ടീച്ചർ, വി.പി.അഹമ്മദ് കുട്ടി മദനി, എം നസീർ മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത്. പി.സി. റിയാസ് ബാബു, വി.പി റസീസ് അഹമ്മദ്, പി.ഇർഷാദ്, വി.പി റമീസ് അഹമ്മദ്, സി.ഹാരിസ്, പി.മിസ്ഹബ് എന്നിവർ നേതൃത്വം നൽകി.

അധ്യാപക ദിനത്തോടനുബന്ധിച്ച് വോയ്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് ഏഴ്‌ മണിക്ക് വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. വെബിനാറിൽ പുതിയ കാലം പുതിയ അധ്യാപനം എന്ന വിഷയം എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ് ഗോപു അവതരിപ്പിക്കും. പി.കെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.