മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ ജഹ്‌ഫറുള്ള, സലീഖ് എന്നിവരാണ് പിടിയിലായത്.
ജഹ്ഫറുള്ള 57 ലക്ഷം രൂപയുടെ 1,465 ഗ്രാം സ്വർണം കാലിൽ ചുറ്റിയാണ് കടത്താൻ ശ്രമിച്ചത്. സലീഖ് 34 ലക്ഷം രൂപയുടെ 865 ഗ്രാം സ്വർണം മലാശയത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്.
ഇരുവരും ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിലാണ് എത്തിയത്. കഴിഞ്ഞ ദിവസവും രണ്ട് മലപ്പുറം സ്വദേശികളിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു.
Also read: Gold Seizure | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; പിടിച്ചത് 3.71 കോടിയുടേത്