ETV Bharat / city

Gold Seizure | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; പിടിച്ചത് 3.71 കോടിയുടേത് - Gold Seizure At Calicut International Airport

Gold Seizure | കരിപ്പൂരില്‍ അഞ്ച് യാത്രക്കാരിൽ നിന്നായി പിടിച്ചത് 3.71 കോടി മൂല്യമുള്ള 7.5 കിലോ സ്വർണം

gold seized news  gold seized  gold seized karipur  gold seized karipur news  karipur international airport  karipur international airport news  karipur international airport gold seized news  karipur international airport gold seized  gold worth Rs 3.5 crore seized  gold worth Rs 3.5 crore seized news  karipur airport gold seized news  karipur airport gold seized  7.5 kilo gold seized news  സ്വര്‍ണവേട്ട  സ്വര്‍ണവേട്ട വാര്‍ത്ത  വന്‍ സ്വര്‍ണവേട്ട  വന്‍ സ്വര്‍ണവേട്ട വാര്‍ത്ത  കരിപ്പൂര്‍ വിമാനത്താവളം വാര്‍ത്ത  കരിപ്പൂര്‍ വിമാനത്താവളം  കരിപ്പൂര്‍ വിമാനത്താവളം സ്വര്‍ണവേട്ട വാര്‍ത്ത  കരിപ്പൂര്‍ വിമാനത്താവളം സ്വര്‍ണവേട്ട  സ്വര്‍ണം പിടികൂടി  സ്വര്‍ണം പിടികൂടി വാര്‍ത്ത  കരിപ്പൂര്‍ വിമാനത്താവളം വാര്‍ത്ത  കരിപ്പൂര്‍ വിമാനത്താവളം  കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം  കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വാര്‍ത്ത  3.71 കോടി രൂപ സ്വര്‍ണം പിടികൂടി  3.71 കോടി രൂപ സ്വര്‍ണം പിടികൂടി വാര്‍ത്ത  7.5 കിലോ സ്വർണം പിടികൂടി വാര്‍ത്ത  7.5 കിലോ സ്വർണം പിടികൂടി  സ്വര്‍ണ കള്ളക്കടത്ത് വാര്‍ത്ത  സ്വര്‍ണ കള്ളക്കടത്ത്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 3.71 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
author img

By

Published : Nov 17, 2021, 2:58 PM IST

Updated : Nov 17, 2021, 3:08 PM IST

മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Calicut international Airport) വൻ സ്വർണവേട്ട (gold seized). അഞ്ച് വ്യത്യസ്‌ത യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപ മൂല്യമുള്ള 7.5 കിലോ സ്വർണമാണ് (Gold)എയര്‍ ഇന്‍റലിജന്‍സ് ബുധനാഴ്‌ച പിടികൂടിയത്. കരിപ്പൂരിൽ ഈ അടുത്ത കാലത്ത് നടക്കുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.

ദുബായിൽ നിന്ന് ഫ്ലൈ ദുബായ് (Flydubai) വിമാനത്തിൽ കരിപ്പൂരിലെത്തിയ തൃശൂർ സ്വദേശി നിതിൻ ജോർജിൽ നിന്നുമാണ് 1,865 ഗ്രാം സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിലും മലാശയത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 92 ലക്ഷം രൂപ മതിക്കുന്ന സ്വര്‍ണമാണ് എയർ ഇന്‍റലിജന്‍സ് പിടിച്ചത്.

സമാന രീതിയിൽ ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്‌ദുല്‍ ഖാദർ സായ അബ്‌ദുറഹ്മാൻ എന്നയാളില്‍ നിന്നും 29.5 ലക്ഷം രൂപ വില മതിക്കുന്ന 598 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 3.71 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കാര്‍ട്ടണ്‍ ബോക്‌സിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി കടത്ത്

ദുബായിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് (Air India Express) വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 5.33 കിലോ സ്വർണം പിടികൂടി. വളയം സ്വദേശി ബഷീറിൽ നിന്നും ഒരു കിലോ 628 ഗ്രാമും കൂരാച്ചുണ്ട് സ്വദേശി ആൽവിൻ തോമസില്‍ നിന്ന് ഒരു കിലോ 694 ഗ്രാമും ഓർക്കാട്ടേരി സ്വദേശി നാസറില്‍ നിന്ന് ഒരു കിലോ 711 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

ലഗേജ് കൊണ്ടുപോകാൻ ഉപയോഗിച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുടെ പാളികൾക്കിടയിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ 24 കാരറ്റ്‌ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ രണ്ടുകോടി 49 ലക്ഷം രൂപ മൂല്യമുണ്ട്.

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണ കള്ളക്കടത്ത് തടയിടാൻ പരിശോധന ശക്തമാക്കിയിട്ടും അനധികൃത സ്വർണ ക്കള്ളക്കടത്ത് വർധിക്കുകയാണ്. ഈ മാസം മാത്രം കോടികളുടെ സ്വർണമാണ് കരിപ്പൂരിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരെ പിടികൂടിയിരുന്നു.

Also read: കണ്ണൂര്‍ വിമാനത്താവളത്തിൽ 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

Last Updated : Nov 17, 2021, 3:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.