ETV Bharat / city

കവളപ്പാറയിലെ പ്രളയബാധിതര്‍ക്ക് സൗജന്യമായി ഭൂമി നല്‍കി - കവളപ്പാറ വാര്‍ത്ത

ദുരന്തത്തില്‍ മരണപ്പെട്ട വെട്ടുപറമ്പില്‍ അനഘയുടെ കുടുംബത്തിനുള്ള ധനസഹായ വിതരണവും ഭൂദാനം സെന്‍റ് മേരീസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ നടന്നു

കവളപ്പാറയിലെ പ്രളയബാധിതര്‍ക്ക് സൗജന്യമായി ഭൂമി നല്‍കി
author img

By

Published : Nov 21, 2019, 2:27 AM IST

മലപ്പുറം: കവളപ്പാറയിലെ പ്രളയദുരന്തത്തിന്‍റെ ഇരകളായ എട്ട് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കി. ഭൂദാനം സെന്‍റ് മേരീസ് ദേവാലയത്തില്‍ നടന്ന ചടങ്ങ് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്‌ഘാടനം ചെയ്‌തു. ദുരന്തത്തില്‍ മരണപ്പെട്ട വെട്ടുപറമ്പില്‍ അനഘയുടെ കുടുംബത്തിന് നല്‍കാന്‍ ചെറുപുഷ്പ മിഷന്‍ ലീഗ് സമാഹരിച്ച തുകയും ചടങ്ങില്‍ കൈമാറി. അനഘയുടെ പിതാവ് വിനോജ് ധനസഹായം ഏറ്റുവാങ്ങി.

കവളപ്പാറയിലെ പ്രളയബാധിതര്‍ക്ക് സൗജന്യമായി ഭൂമി നല്‍കി

ജാതി,മത, വര്‍ഗ, വര്‍ണ ചിന്തകള്‍ക്കതീതമായി പരസ്പരമുള്ള കൂട്ടായ്‌മയിലൂടെ അതിജീവനം സാധ്യമാകുമെന്നും കവളപ്പാറ ദുരന്തത്തില്‍ ഇരകളായവരോട് സമൂഹം കാട്ടിയ കാരുണ്യ മനോഭാവം മാതൃകാപരമാണെന്നും, ചടങ്ങ് ഉദ്ഘാടനം ചെയ്‌ത മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.

ചടങ്ങില്‍ നിലമ്പൂര്‍-മണിമൂളി മേഖലാ സിഞ്ചലൂസ് മോണ്‍. ജോസ് മേച്ചേരില്‍, പാലേമാട് സെന്‍റ് തോമസ് ദേവാലയ വികാരി ഫാ. ബിജു തുണ്ടിപ്പറമ്പില്‍, ഫൊറോനാ കൗണ്‍സില്‍ അംഗം ബിജു പാലത്തിങ്കല്‍, ജോമേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നിലമ്പൂര്‍ ഫൊറോനാ വികാരി ഫാ. തോമസ് കച്ചിറയില്‍, നരിവാലമുണ്ട സെന്‍റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ പാറയില്‍, ചാത്തംമുണ്ട ചെറുപുഷ്പാശ്രമം ഫാ. ജോണ്‍ കൊച്ചുപുരയ്ക്കല്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Intro:ദുരന്തങ്ങളില്‍ പതറാതെ നാം ഒന്നിച്ച് നില്‍ക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം. കവളപ്പാറ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Body:
എടക്കര: ദുരന്തങ്ങളില്‍ പതറാതെ നാം ഒന്നിച്ച് നില്‍ക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം. കവളപ്പാറ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ ഇനിയുമാവര്‍ത്തിക്കാം, എന്നാല്‍ അവയെ അഃിജീവിക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്. അതിനായി നാം ഒന്നിക്കണം. ജാതിമത, വര്‍ഗ, വര്‍ണ ചിന്തകള്‍ക്കതീതമായി പരസ്പരമുള്ള കൂട്ടായ്മയില്‍ മാത്രമേ അതിജീവനം സാധിക്കുകയുള്ളൂ. അത്യഗ്രഹിയായ മനുഷ്യന്റെ കടന്ന് കയറ്റംമൂലം പ്രകൃതിയുടെ ഘടനയ്ക്ക്തന്നെ മാറ്റം വന്നിട്ടുണ്ട്. പരിസ്ഥതി സന്തുലിതാവസ്ഥ നിലനിര്‍ത്തിയുള്ള, നിര്‍മ്മാണ പ്രവര്‍ത്തികളും, കൃഷിരീതികളും മറ്റും അവലംഭിച്ചാല്‍ ദുരന്തങ്ങളില്‍ നിന്നും നമുക്ക് രക്ഷനേടാനാകും. കവളപ്പാറ ദുരന്തത്തില്‍ ഇരകളാവയവരോട് സമൂഹം കാട്ടിയ കാരുണ്യ മനോഭവം മാതൃകാപരമാണെന്നും, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നാം വളരെ മുന്നിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂദാനം സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ എട്ട് കുടുംബങ്ങള്‍ക്ക് ഭൂമിയുടെ രേഖകള്‍ കൈമാറി. ദുരന്തത്തില്‍ മരിച്ച വെട്ടുപറമ്പില്‍ അനഘയുടെ കുടുംബത്തിന് ചെറുപുഷ്പ മിഷന്‍ ലീഗ് സമാഹരിച്ച തുക ബിഷപ്പ് കുട്ടിയുടെ പിതാവ് വിനോജിന് കൈമാറി. ചടങ്ങില്‍ നിലമ്പൂര്‍-മണിമൂളി മേഖലാ സിഞ്ചലൂസ് മോണ്‍. ജോസ് മേച്ചേരില്‍, പാലേമാട് സെന്റ് തോമസ് ദേവാലയ വികാരി ഫാ. ബിജു തുണ്ടിപ്പറമ്പില്‍, ഫൊറോനാ കൗണ്‍സില്‍ അംഗം ബിജു പാലത്തിങ്കല്‍, ജോമേഷ് എന്നിവര്‍ സംസാരിച്ചു. നിലമ്പൂര്‍ ഫൊറോനാ വികാരി ഫാ. തോമസ് കച്ചിറയില്‍, നരിവാലമുണ്ട സെന്റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ പാറയില്‍, ചാത്തംമുണ്ട ചെറുപുഷ്പാശ്രമം ഫാ. ജോണ്‍ കൊച്ചുപുരയ്ക്കല്‍, ഫാ. വിമല്‍ കണ്ടത്തില്‍(സി.എസ്.ടി), ഫാ. പ്രദീഷ് കിഴക്കന്‍ പുതുപ്പള്ളി, ഫാ. അജിന്‍ തുടങ്ങി നിരവധി വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചിത്രവിവരണം-ഭൂദാനം സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ഭൂമിയുടെ രേഖ കൈമാറല്‍ ചടങ്ങ് മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉത്ഘാടനം ചെയ്യുന്നു.
Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.