ETV Bharat / city

എടവണ്ണ ചെക്കുന്ന്മല വിദഗ്‌ധ സംഘം സന്ദര്‍ശിച്ചു - കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വിള്ളലുകള്‍ ആവര്‍ത്തിച്ചു

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വിള്ളലുകള്‍ ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ ആശങ്കയില്‍

എടവണ്ണ ചെക്കുന്ന് മല വിദഗ്‌ധ സംഘം സന്ദര്‍ശിച്ചു
author img

By

Published : Sep 21, 2019, 10:05 AM IST

Updated : Sep 21, 2019, 10:42 AM IST

മലപ്പുറം: എടവണ്ണ ചെക്കുന്ന്മലയില്‍ വിദഗ്‌ധ സംഘം സന്ദര്‍ശിച്ചു. പ്രദേശത്ത് രൂപപ്പെട്ട വിള്ളലിനെ കുറിച്ച് പഠിക്കാനാണ് സംഘമെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വിള്ളലുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരോട് പരാതിപ്പെട്ടതോടെയാണ് വിദഗ്‌ധ സംഘമെത്തിയത്.

എടവണ്ണ ചെക്കുന്ന്മല വിദഗ്‌ധ സംഘം സന്ദര്‍ശിച്ചു

പ്രദേശത്ത് എട്ടോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്ക് പ്രവര്‍ത്താനാനുമതി നല്‍കിയത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണെന്നാണ് നാട്ടുകാരുടെ ആരോപണം. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍, ജില്ലാ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, തഹസിൽദാർ പി. സുരേഷ്, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Intro:എടവണ്ണ ചെക്കുന്ന് മല കലക്ടറും എം.എൽ.എയും അടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ചെക്കുന്ന് മലയിൽ വലിയ വിള്ളലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ്‌ പഠനത്തിനായി ഉദ്യോഗസ്ഥ സംഘം എത്തിയത് .

.Body:ചെക്കുന്ന് മലയിൽ കിലോമീറ്റർ ദൂരത്തിൽ വലിയ വിള്ളലുകളാണ് ഉണ്ടായത്. കഴിഞ്ഞ വർഷവും ഈ വർഷവും വിള്ളലുകൾ ആവർത്തിച്ചതോടെ നാട്ടുകാരാകെ ആശങ്കയിലാണ്. നിരവധി പരാതിയാണ് ഇതിന് പരിഹാരം കാണാൻ ഇവർ നൽകിയത്. ഏറനാട് എം എൽ എ പി കെ ബഷീർ,
കളക്ടർ ജാഫർ മാലിക് ഐ.എ.എസ്. ജില്ലാ ജിയോളജിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസറടക്കം ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും വിള്ളലുകൾ പരിശോധിച്ചു. ആദിവാസികളും നാട്ടുകാരും ചുറ്റിലുമുളള കോറി പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

ഹോൾഡ് (കള് കാറോട് ആദിവാസികൾ.)

പഠന റിപ്പോർട്ട് ചർച്ചക് ശേഷം കാര്യങ്ങൾ പെട്ടെന്ന് തീരുമാനിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഐ.എ. എസ് പറഞ്ഞു.

ബൈറ്റ് - ജാഫർ മാലിക്

പ്രത്യേക വിദഗ്ദ്ധ സമിതിയെ എത്തിച്ചത് നാട്ടുകാരുടെ ആശങ്ക അകറ്റാനാണന്ന് എം എൽ എ പി കെ ബഷീർ.

ബൈറ്റ് എം എൽ എ .

ചെക്കുന്ന് മലക്ക് ചുറ്റുമുള്ള എട്ടോളം കോറികൾ നിർത്തണമെന്നാണ് നാട്ടുകാരുടെയും ആദിവാസികളുടെയും പ്രധാന ആവശ്യം , പരിസ്തിഥി ആഘാത പഠനം നടത്താതെ യാതൊരു ഖനനവും അനുവദിക്കരുതെന്നാണ്
ചെക്കുന്ന് മല സംരക്ഷണ സമിതി അംഗം കെടി അൻവർ പറയുന്നത്.

ബൈറ്റ് - കെടി അൻവർ

, തഹസിൽദാർ പി സുരേഷ്, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നുConclusion:എടവണ്ണ ചെക്കുന്ന് മല കലക്ടറും എം.എൽ.എയും അടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു
bite-1 collector
mla pk basheer
kt anver samara samiti
Last Updated : Sep 21, 2019, 10:42 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.