തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് (5.01.2025) പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി - നിളയിൽ രാവിലെ 9:30 ന് ഹൈസ്‌കൂൾ വിഭാഗം ഒപ്പന ആരംഭിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ഇതേ വേദിയിയിൽ ഹയർ സെക്കന്‍ഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം നടക്കും. വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളജിലെ പെരിയാർ വേദിയിൽ രാവിലെ 9.30-ന് ഹയർ സെക്കന്‍ഡറി വിഭാഗം തിരുവാതിരക്കളിയും ഉച്ചക്ക് രണ്ടുമണിക്ക് ഹൈ സ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തവും അരങ്ങേറും. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ ഹൈ സ്‌കൂൾ വിഭാഗം നാടക മത്സരങ്ങൾ നടക്കും.
കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ ഉച്ചയ്ക്ക് 2 മണിക്ക് ഹയർ സെക്കന്‍ഡറി വിഭാഗം ആൺ കുട്ടികളുടെ ഭരതനാട്യം ആരംഭിക്കും. ഗവ.എച്ച്‌എസ്‌എസ് മണക്കാടിലെ കരമനയാർ വേദിയിൽ രാവിലെ 9:30 ന് ഹൈ സ്‌കൂൾ വിഭാഗം പൂരക്കളിയും ഉച്ചതിരിഞ്ഞു 3 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കേരള നടനവും അരങ്ങേറും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാളയം സെന്‍റ് ജോസഫ് എച്ച്എസ്എസിലെ ഭവാനി നദി വേദിയിൽ രാവിലെ 9.30-ന് എച്ച്എസ് വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടിയും ഉച്ചക്ക് 2 മണിക്ക് എച്ച്എസ്എസ് വിഭാഗം മാർഗം കളിയും നടക്കും.
പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിലെ വാമനപുരം നദി വേദിയിൽ രാവിലെ 9.30-ന് ചാക്ക്യാർ കൂത്തും 2 മണിക്ക് എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്തും അരങ്ങേറും. കവടിയാർ നിർമല ഭവൻ സ്‌കൂളിലെ പള്ളിക്കലാർ വേദിയിൽ എച്ച് എസ്, എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ ഓട്ടം തുള്ളൽ രാവിലെ 9:30നും ഉച്ചയ്ക്ക് 2 മണിക്കുമായി നടക്കും.
കോട്ടൺഹിൽ സ്‌കൂളിലെ കല്ലടയാർ വേദിയിൽ കഥകളിയാണ് നടക്കുക. സ്വാതി തിരുനാൾ സംഗീത കോളജിലെ മണിമലയാർ വേദിയിൽ ലളിത ഗാനവും സംഘഗാനവും അരങ്ങിലെത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് വെള്ളയമ്പലത്തെ മീനച്ചിലാർ വേദിയിൽ രാവിലെ നാദസ്വരവും ഉച്ചയ്ക്ക് 12 മണി മുതൽ അറബിക്ക് പദ്യം ചൊല്ലലും നടക്കും.
പൂജപ്പുര സാംസ്‌കാരിക കേന്ദ്രത്തിലെ മൂവാറ്റുപുഴയാർ വേദിയിൽ ചെണ്ടമേള മത്സരവും വഴുതക്കാട് കാർമൽ സ്‌കൂളിലെ ചാലക്കുടിപ്പുഴ വേദിയിൽ വിവിധ വിഭാഗങ്ങളുടെ കഥകളി സംഗീതവും നടക്കും.
ഭാരത് ഭവനിലെ കരുവന്നൂർപ്പുഴ വേദിയിൽ രാവിലെ 9:30-ന് കൂടിയാട്ട മത്സരം ആരംഭിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിലെ കബനീ നദി വേദിയിൽ പണിയ നൃത്തം അരങ്ങേറും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യമായാണ് പണിയ വിഭാഗത്തിൻ്റെ തനത് കലാരൂപമായ പണിയ നൃത്തം അവതരിപ്പിക്കപ്പെടുന്നത്. തയ്ക്കാട് ശിശുക്ഷേമ സമിതിയിലെ ചാലിയാറിൽ രാവിലെ 9.30 ന് അറബിക് പദ്യം ചൊല്ലലും ഉച്ചയക്ക് ഒന്നോടെ എച്ച്എസ് വിഭാഗത്തിന്‍റെ പദ്യം ചൊല്ലലും ഉച്ചക്ക് മൂന്നോടെ എച്ച്എസ് വിഭാഗം പ്രസംഗ മത്സരവും തുടർന്ന്, എച്ച്എസ്എസ് വിഭാഗം അറബിക് പ്രസംഗവും അരങ്ങേറും.
തൈക്കാട് ഗവ. മോഡൽ എച്ച്എസ്എസ് കടലുണ്ടിപ്പുഴ വേദിയിൽ നിഘണ്ടു നിർമ്മാണവും, പ്രശ്നോത്തരിയും, അടിക്കുറിപ്പ് മത്സരങ്ങളും നടക്കും. തൈക്കാട് ഗവ. മോഡൽ എൽപിഎസിലെ കുറ്റ്യാടിപ്പുഴ വേദിയിൽ എച്ച്എസ് വിഭാഗം ചമ്പുപ്രഭാഷണം, പ്രഭാഷണം, എച്ച്എസ്എസ് വിഭാഗം സംസ്‌കൃത പ്രസംഗം എന്നീ മത്സരങ്ങളും നടത്തപ്പെടും.
പാളയം അയ്യങ്കാളി ഹാൾ മയ്യഴിപ്പുഴയിൽ രാവിലെ 9. 30ന് എച്ച്എസ് വിഭാഗം ഓടക്കുഴൽ മത്സരവും ഉച്ചയക്ക് 12.00 ന് എച്ച്എസ്എസ് വിഭാഗം ഓടക്കുഴൽ മത്സരവും രണ്ടിന് എച്ച്എസ്എസ് വിഭാഗം ദഫ്‌മുട്ടും അരങ്ങേറും. ഗവ. എച്ച് എസ്എസ് ചാലയിലെ തലശ്ശേരിപ്പുഴയിൽ എച്ച്എസ്, എച്ച്എസ്എസ്എസ് വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലും, വൈകിട്ട് മൂന്ന് മുതൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിൽ ഇംഗ്ലീഷ് പ്രസംഗവും നടക്കും .
ALSO READ: കലോത്സവ വേദിയിലെ 'പുതിയ താളം', കൗതുകമുണര്‍ത്തി മംഗലം കളി - MANGALAM KALI IN KALOLSAVAM 2025
ഗവ. മോഡൽ എച്ച്എസ്എസ് തൈക്കാട് വളപട്ടണം പുഴ വേദിയിൽ പെൻസിൽ, ജലഛായം, എണ്ണഛായം ചിത്രരചനാ മത്സരങ്ങളും ഗവ മോഡൽ എച്ച്എസ്എസ് തൈക്കാട് രാമപുരം പുഴ വേദിയിൽ രാവിലെ 9.30ന് എച്ച് എസ് എസ് വിഭാഗം മലയാളം കവിതാരചനയും ഉച്ചയക്ക് 1.00ന് എച്ച് എസ് വിഭാഗം മലയാളം ഉപന്യാസരചനയും വൈകിട്ട് 3.00 ന് എച്ച് എസ് എസ് മലയാളം ഉപന്യാസരചനയും നടക്കുo. തൈക്കാട് ഗവ മോഡൽ എച്ച്എസ്എസ് ക്ലാസ്സ് റൂം വേദിയായ പെരുമ്പുഴയിൽ ഉറുദു ക്വിസ്സും, അറബിക് കഥാ രചന, കവിതാരചന, ഉപന്യാസ രചന എന്നിവ നടക്കും.
തൈക്കാട് ഗവ. മോഡൽ എച്ച് എസ് എസിലെ കല്ലായിപ്പുഴയിൽ രാവിലെ 10.00 ന് സംസ്‌കൃതം കഥാരചന ഉച്ചയ്ക്ക് 2.00 ന് സംസ്‌കൃതം കവിതാരചന എന്നിവ നടത്തപ്പെടും. സെന്‍റ് മേരീസ് എച്ച് എസ് എസ് പട്ടം വേദിയിൽ രാവിലെ 10.00 ന് എച്ച് എസ് വിഭാഗം ബാൻഡ് മേളം നടക്കും.