ന്യൂഡല്‍ഹി:ചൈനയില്‍ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ശ്വാസ കോശ രോഗങ്ങളില്‍ വന്‍ വര്‍ദ്ധനയുണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മേധാവിയുടെ അധ്യക്ഷതയില്‍ സംയുക്ത യോഗം ചേര്‍ന്നു. ലോകാരോഗ്യസംഘടനയില്‍ നിന്നുള്ള വിദഗ്ദ്ധര്‍, ദുരന്ത നിവാരണ സെല്ലില്‍ നിന്നുള്ളവര്‍, സംയുക്ത രോഗ നിരീക്ഷണ പ്രോഗ്രാം, ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, അടിയന്തര മെഡിക്കല്‍ റിലീഫ് ഡിവിഷന്‍, ഡല്‍ഹിയിലെ എയിംസ് അടക്കമുള്ള ആശുപത്രികള്‍ എന്നിവ യോഗത്തില്‍ പങ്കെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവില്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ധാരണകളില്‍ എത്തിയിട്ടുണ്ട്. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ഇന്‍ഫ്ലുവന്‍സ, ആര്‍എസ്‌വി, എച്ച്എംപിവി എന്നിവ സാധാരണ ശൈത്യകാലത്ത് വര്‍ദ്ധിക്കുന്നതായി കാണാറുണ്ടെന്നും യോഗത്തിന് ശേഷം പുറത്ത് വിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
#HealthForAll
— Ministry of Health (@MoHFW_INDIA) January 4, 2025
Union Health Ministry convenes Joint Monitoring Group Meeting in view of rising cases of respiratory illnesses in China in the past few weeks
Union Health Ministry is closely monitoring the situation in China through all available channels and the @WHO has been…
സര്‍ക്കാര്‍ സാഹചര്യങ്ങള്‍ സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും നിരീക്ഷിച്ച് വരികയാണ്. സമയാസമയങ്ങളില്‍ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു. ചൈനയില്‍ വ്യാപകമായിരിക്കുന്ന വൈറസ് ഇന്ത്യയടക്കം ലോകമെമ്പാടും ഇതിനകം തന്നെ പടരുന്നുണ്ടെന്നും പ്രസ്‌താവനയില്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം രാജ്യത്ത് ശ്വാസകോശരോഗങ്ങളില്‍ കാര്യമായ വര്‍ദ്ധനയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സാധാരണ ശൈത്യകാലത്ത് കാണപ്പെടുന്ന രീതിയിലുള്ള രോഗബാധകള്‍ മാത്രമേ വിവിധ ആശുപത്രികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളൂ.
അതേസമയം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എച്ച്എംപിവി പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ശ്വാസകോശ രോഗങ്ങളില്‍ വര്‍ദ്ധനയുണ്ടായാല്‍ നേരിടാന്‍ രാജ്യം സര്‍വസജ്ജമാണ്. ആരോഗ്യ ശൃംഖല കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.