ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ 50 ബംഗ്ലാദേശ് ജഡ്‌ജിമാര്‍ക്ക് പത്ത് ദിവസം ഇന്ത്യയില്‍ പരിശീലനത്തിന് കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ അനുമതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിലാകും ഇവര്‍ക്ക് പരിശീലനം നല്‍കുക.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ക്ക് ഇന്ത്യയില്‍ പ്രവേശനത്തിന് അനുമതി നല്‍കിയത്. അടുത്തമാസം പത്ത് മുതല്‍ 20 വരെയാകും ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അസിസ്റ്റന്‍റ് ജഡ്‌ജിമാര്‍, സീനിയര്‍ അസിസ്റ്റന്‍റ് ജഡ്‌ജിമാര്‍, ജോയിന്‍റ് ജില്ലാ സെഷന്‍സ് ജഡ്‌ജിമാര്‍, അഡീഷണല്‍ ഡിസ്‌ട്രിക്‌ട്, സെഷന്‍സ് ജഡ്‌ജിമാര്‍, ജില്ലാ, സെഷന്‍സ് ജഡ്‌ജിമാര്‍, സമാന പദവികളുള്ളവര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പരിശീലനത്തിനുള്ള മുഴുവന്‍ ചെലവും വഹിക്കുന്നത് ഇന്ത്യയാണെന്നും നിയമമന്ത്രാലയത്തിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി(ട്രെയിനിങ്) അബ്‌ദുള്‍ ഹസന്തിന്‍റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയത് മുതല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായിരിക്കുകയാണ്. ഇതിനിടെയാണ് പരിശീലനത്തിനായി ജഡ്‌ജിമാര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ രാഷ്‌ട്രീയ അഭയം തേടിയത്. കടുത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊടുവിലാണ് അവാമി ലീഗിന്‍റെ പതിനാറ് കൊല്ലത്തെ വാഴ്‌ചയ്ക്ക് അന്ത്യമായത്.
നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ
രാജ്യത്ത് ഹിന്ദു സമുദായത്തിന് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണ പരമ്പര അരങ്ങേറുകയാണ്. ഓഗസ്റ്റ് എട്ടിനാണ് യൂനസ് അധികാരമേറ്റത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്‌തതില്‍ ഇന്ത്യ ബംഗ്ലാദേശിനെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ മാസവും ഇദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരിക്കുകയാണ്.
Also Read: ബംഗ്ലാദേശില്‍ ഒരു സന്യാസി കൂടി അറസ്റ്റില്‍; പ്രക്ഷോഭം തുടരുന്നു