മലപ്പുറം: മലപ്പുറത്ത് എട്ടുവയസുകാരിക്ക് മദ്രസ അധ്യാപകന്‍റെ ക്രൂര മര്‍ദനം. നിലമ്പൂര്‍ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ മദ്രസ അധ്യാപകനായ റഫീഖിനെതിരെ പൊലീസ് കേസെടുത്തു.
ഖുര്‍ആന്‍ പാഠങ്ങള്‍ പഠിക്കാത്തതിനാണ് അധ്യാപകന്‍ മര്‍ദിച്ചതെന്ന് കുട്ടി തന്നെ അധ്യാപകന്‍റെ പേരെടുത്ത് പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകളുണ്ട്. ചൂരല്‍ ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
റഫീഖിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് വിവരം. കുട്ടികളെ നേരത്തെയും റഫീഖ് മര്‍ദിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Also read: തിരുവനന്തപുരത്ത് അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു