ETV Bharat / city

കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം; നാട്ടുകാര്‍ ദുരിതത്തില്‍ - കൊണ്ടോട്ടി

റോഡ് റീ-ടാറിങുമായി ബന്ധപ്പെട്ട് പിഡബ്യുഡിയും കെഎസ്ഇബിയും തമ്മിലുള്ള തർക്കത്തിൽ വലയുകയാണ് നാട്ടുകാര്‍

Dust in Kondotty-Pazhayangadi road; Miserable locals  കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം; ദുരിതംപേറി നാട്ടുകാര്‍  കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം  പൊടിശല്യം  റോഡ് റീ ടാറിങ്  കൊണ്ടോട്ടി  Dust in Kondotty-Pazhayangadi road
കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം; ദുരിതംപേറി നാട്ടുകാര്‍
author img

By

Published : Jan 19, 2020, 6:28 AM IST

മലപ്പുറം: കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാര്‍. റോഡുപണിക്കായി ഇറക്കിയ ക്വാറിപൊടിയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. റോഡുപണി മുടങ്ങി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പ്രദേശം പൊടിയില്‍ മുങ്ങുകയാണ്. കൊണ്ടോട്ടി പതിനേഴ് മുതൽ കുറുപ്പത്ത് ജങ്ഷൻ വരെയുള്ള പ്രദേശത്താണ് പൊടിശല്യം രൂക്ഷം. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡിൽ നവീകരണത്തിന് വേണ്ടി ക്വാറിപൊടി നിരത്തിയിട്ട് മാസങ്ങളായി. എന്നാല്‍ മറ്റ് പ്രവൃത്തികളും പിന്നീട് നടന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പണികള്‍ മുടങ്ങിയതിന് പിന്നില്‍ കെഎസ്ഇബിയുടെ സഹകരണ കുറവാണെന്നാണ് പിഡബ്ല്യുഡി അധികൃതര്‍ പറയുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പിഡബ്യുഡിയും കെഎസ്ഇബിയും തമ്മിലുള്ള തർക്കത്തിൽ വലയുകയാണ് നാട്ടുകാര്‍.

കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം; ദുരിതംപേറി നാട്ടുകാര്‍

പൊടിശല്യം കാരണം വ്യാപാരികളും വാഹന യാത്രികരും തൊഴിലാളികളും അടക്കമുള്ളവര്‍ ദുരിതം അനുഭവിക്കുകയാണ്. പൊടിശല്യത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഐഎന്‍ടിയുസി അറിയിച്ചു.

Intro:കൊണ്ടോട്ടി പഴയങ്ങാടി റോഡിൽ പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാരുടെ പരാതി. റോഡ് പണിക്കായി തട്ടിയ കോറി വേസ്റ്റാണ് ദാറിംങ്ങ് നടത്താൻ വൈകുന്നതോടെ പൊടി പറത്തുന്നത്.. ഇലക്ട്രിക് പോസ്റ്റ് നീക്കി നൽകാത്തതാണ് പണി വൈകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Body:കൊണ്ടോട്ടി പതിനേഴ് മുതൽ കുറുപ്പത്ത് ജംഗ്ഷൻ വരെ പൊടിശല്യം രൂക്ഷമാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡിൽ നവീകരണത്തിന് വേണ്ടി ക്വാറി വേസ്റ്റ് നിരത്തിയിട്ട് മാസങ്ങളായി. ഇതുമായി ബന്ധപ്പെട്ട് PWD ഓഫീസിൽ അന്വേഷിച്ചപ്പോൾ പഴയങ്ങാടി ഭാഗത്തുള്ള വൈദ്യുത പോസ്റ്റുകൾ KSEB മാറ്റാത്തത് കൊണ്ടാണ് റീ ടാറിംഗ് ജോലി നടക്കാത്തത് എന്ന മറുപടിയാണ് കിട്ടിയത്. പോസ്റ്റ്മാറ്റാനുള്ള ചിലവിലേക്ക് 3 ലക്ഷത്തോളം രൂപ നഗരസഭ KSEB യിലേക്ക് അടച്ചിട്ടുണ്ട് എന്നാണ് അറിഞ്ഞത്.ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള തർക്കത്തിൽ വലയുന്നത് നാട്ടുകാരാണ്.

ബൈറ്റ് - ബാലൻ ഓട്ടോ തൊഴിലാളി.

പൊടിശല്യം കാരണം വ്യാപാരികളും വാഹനങ്ങളും തൊഴിലാളികളും വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.എത്രയും പെട്ടെന്ന് തന്നെ റോഡ് റീ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂനിയൻ(INTUC) ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും INTUC അറിയിച്ചു.Conclusion:കൊണ്ടോട്ടി പഴയങ്ങാടി റോഡിൽ പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാരുടെ പരാതി.

bite- balan outo tozhilali
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.