മലപ്പുറം: ഇക്കഴിഞ്ഞ പ്രളയത്തിൽ ദുരിതം പേറിയ ചാലിയപ്രം തത്തംകോഡ് പ്രദേശത്തെ 20 കുടുംബങ്ങൾക്ക് ജില്ലാ ലീഗൽ സർവീസ് അതേറിറ്റിയും ഏറനാട് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ഭക്ഷണ കിറ്റും മറ്റ് വീട്ടാവശ്യങ്ങൾക്കുള്ള വസ്തുക്കളും, വസ്ത്രങ്ങളും വിതരണം ചെയ്തു.
ജില്ലാ ന്യായാധിപ ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും ചേർന്ന് സ്വരൂപിച്ച കിറ്റ് ജില്ലാ ജഡ്ജും ലീഗൽ സർവീസ് അതോറിറ്റി ചെയർമാനുമായ സുരേഷ് കുമാർ പോൾ, സബ് ജഡ്‌ജും സെക്രട്ടറിയുമായ ആർ മിനിയും ചേർന്നാണ് ദുരിതബാധിതര്‍ക്ക് നൽകിയത്. ദുരിതബാധിതര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പഞ്ചായത്തുകളിലെ ലീഗല്‍ സര്‍വീസ് വാളന്‍ണ്ടിയര്‍മാരെ അറിയിക്കണമെന്ന് സബ്-ജഡ്‌ജ് ആര്‍ മിനി പറഞ്ഞു. പ്രളയബാധിതരുടെ വീടുകള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ലീഗല്‍ സര്‍വീസ് വാളന്‍ണ്ടിയര്‍മാരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.