മലപ്പുറം: അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ ഇന്ത്യയുടെ നയം നിരാശാജനകമാണെന്നും ഇക്കാര്യം കേന്ദ്രം തിരുത്തണമെന്നും സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം. ഹിന്ദുക്കളെയും സിഖുകാരെയും മാത്രമേ സ്വീകരിക്കാന്‍ കഴിയുവെന്ന കേന്ദ്ര തീരുമാനം രാജ്യത്തിന് യോജിച്ചതല്ലെന്നും പ്രദേശത്തെ എംബസികളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് പുനപരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുട്ടില്‍ മരം മുറി സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഉദ്യോഗസ്ഥ തലത്തിലായാലും രാഷ്ട്രീയ തലത്തിലായാലും വിഷയത്തിൽ ഇടതു സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കേസന്വേഷണം ശരിയായ രീതിയിൽ തന്നെ നടക്കും. സംഭവത്തില്‍ കുറ്റാക്കാരെന്ന് തെളിഞ്ഞാല്‍ നടപടികളും ഉറപ്പാക്കും. രണ്ടാം ഇടത് സര്‍ക്കാരിന്‍റെ 100 ദിവസങ്ങള്‍ മികച്ചതായിരുന്നെന്നും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
READ MORE: മുഖ്യമന്ത്രിക്ക് വനം മാഫിയ ബന്ധം ; ആരോപണവുമായി കെ സുധാകരൻ